ക്ഷേമ പെന്‍ഷന്‍ ക്രിസ്മസിന് മുമ്പ്; 900 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യും. ക്രിസ്മസിന് മുമ്പ് മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും ഒരു മാസത്തെ തുക ലഭ്യമാക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദ്ദേശം നല്‍കി. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണുയര്‍ന്നത്. ഡിസംബര്‍ മാസത്തെ കൂടി ചേര്‍ത്താല്‍ അഞ്ച് മാസത്തെ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്. ഇതില്‍ ഒരുമാസത്തെ പെന്‍ഷനാണ് ഉടന്‍ നല്‍കുക. നേരത്തെ നവകേരള സദസ്സ് ആരംഭിക്കുന്നതിന് മുമ്പായി ഒരു മാസത്തെ പെന്‍ഷന്‍ നല്‍കിയിരുന്നു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത 3140 കോടി രൂപ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നടപടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതോടെ 2000 രൂപയുടെ കടപത്രം അടിയന്തരമായി ഇറക്കി പണം സ്വരൂപിക്കാന്‍ ധനവകുപ്പ് നടപടി തുടങ്ങി.

64 ലക്ഷം പേരാണ് സംസ്ഥാനത്തെ പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് പൂര്‍ത്തിയാക്കിയ 50 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ഉടന്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്റിറിങ് പൂര്‍ത്തിയാക്കുന്ന മാസംതന്നെ പെന്‍ഷന്‍ ആനുവദിക്കും. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 57,400 കോടിയോളം രൂപ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top