മമ്മൂട്ടിക്കൊപ്പം തുടക്കം; മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകളില്‍; കൊല്ലപ്പെട്ട വിനോദ് ടി.ടി.ഇ. മാത്രമല്ല, ഒരു കലാകാരനുമായിരുന്നു

ടിക്കറ്റ് ചോദിച്ചതിന് എറണാകുളം-പട്‌ന എക്‌സ്പ്രസിലെ ടി.ടി.ഇ. കെ.വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ടുകൊന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല, ഒരു കലാകാരന്‍ കൂടിയായിരുന്നു. 14 മലയാള സിനിമകളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്‌സ്റ്റര്‍ എന്ന സിനിമയിലൂടെയായിരുന്നു വിനോദിന്റെ തുടക്കം. പിന്നീട് മോഹന്‍ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നിങ്ങനെ അഞ്ച് സിനിമകളില്‍ അഭിനയിച്ചു. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലും വിനോദ് ഉണ്ടായിരുന്നു. വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

പുലിമുരുകനിൽ മോഹൻലാലിനൊപ്പം

സാന്ദ്രാ തോമസായിരുന്നു നല്ല നിലാവുള്ള രാത്രിയുടെ നിര്‍മാതാവ്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് വിനോദ് എത്തിയത്. ക്യാമറാമാന്‍ ആണ് വിനോദിന്റെ പേര് ശുപാര്‍ശ ചെയ്തതെന്ന് സാന്ദ്ര ഓര്‍ക്കുന്നു. കൊടുത്ത വേഷം വിനോദ് മനോഹരമാക്കിയെന്നും അടുത്ത സിനിമയിലും അദ്ദേഹത്തിനു അവസരമുണ്ടായിരുന്നു എന്നുമാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറയുന്നത്. സാധാരണ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടു പോകുന്നവരുമായി വലിയ അടുപ്പം ഉണ്ടാകാറില്ലെങ്കിലും വിനോദ് എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് സാന്ദ്ര പറയുന്നു. അടുത്തിടെ തന്റെ പിതാവിന് കണ്ണൂരില്‍ പോകേണ്ട ആവശ്യം വന്നപ്പോള്‍ ടിക്കറ്റ് എടുത്തുകൊടുത്ത് വിനോദ് ആണെന്നും അദ്ദേഹത്തിന്റെ അടുത്ത് സീറ്റ് നല്‍കുകയും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്‌തെന്നും വിനോദിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടിച്ചെന്നും സാന്ദ്ര തോമസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top