മോഹന്‍ലാല്‍ ചിത്രം ബറോസിന്‍റെ പിന്നണിക്കാഴ്ചകള്‍ പുറത്ത്; ഒരേസമയം സംവിധായകനും നടനുമായി താരം; വ്യത്യസ്ത ഭാവപ്പകര്‍ച്ചകളുമായി വീഡിയോ

സിനിമാ ലോകത്തിന് ഒട്ടേറെ വേഷപ്പകര്‍ച്ചകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ ആദ്യമായി സംവിധാന പദവിയിലേക്ക് എത്തുന്ന ചിത്രമാണ് ബറോസ്. മലയാള സിനിമ എക്കാലത്തെയും ഉയര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന ഈ വര്‍ഷത്തില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. മേയ് 16നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരം.

സിനിമയുടെ സെറ്റില്‍ ഒരു സംവിധായകനായും നടനായും എത്തുന്ന മോഹന്‍ലാലിനെയാണ് വീഡിയോയിലൂടെ കാണുന്നത്. ചിത്രം സംവിധാനം ചെയ്യുന്ന ആശീര്‍വാദ് സിനിമാസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയ ലിഡിയൻ നാദസ്വരത്തിനെയും ബിജിഎം തയ്യാറാക്കിയ ഹോളിവുഡിലെ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയനെയും പിന്നണി കാഴ്ചകളില്‍ കാണാം. സിനിമയുടെ ഹെഡ്സ ആയ സംവിധായകന്‍ ടികെ രാജീവ് കുമാറും മറ്റ് താരങ്ങളും ദൃശ്യങ്ങളില്‍ ഉണ്ട്. സിനിമയിൽ നിന്നുള്ള ചില സ്റ്റില്ലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ 3D ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് ഒരു 3D സിനിമയാണ്.

സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടു കൂടിയാണ് ബറോസ് പ്രദര്‍ശനത്തിനെത്തുന്നത്. അതിനൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കന്നിച്ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക്കും ഉപയോഗിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top