ബിഷപ്പ് കെ.പി.യോഹന്നാന് ഇന്ന് നാട് വിട ചൊല്ലും; സംസ്കാര ചടങ്ങുകള്‍ രാവിലെ ആരംഭിക്കും; ഒരു മണിക്ക് സംസ്കാരം; അന്ത്യവിശ്രമം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (ബിഷപ്പ് കെ.പി.യോഹന്നാന്‍) യുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. 11 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനം തുടരുന്നുണ്ട്.
ഞായാറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അമേരിക്കയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്നാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വിലാപയാത്രയായാണ് തിരുവല്ല സഭാ ആസ്ഥാനത്ത് എത്തിച്ചത്.
മേയ് ഏഴിന് അമേരിക്കയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായ പരുക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here