ബിലീവേഴ്സ് ചർച്ച് പുതിയ അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തുടക്കമായി; നേതൃത്വം ഇനി ഡോ.സാമുവേൽ മാർ തിയോഫിലസിന്റെ കൈകളില്‍
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ അധ്യക്ഷനായി ഡോ.സാമുവേൽ മാർ തിയോഫിലസിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക സിനഡാണ് അദ്ദേഹത്തെ സഭാ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
തിരുവല്ല സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഡല്‍ഹി ഭദ്രാസനാധിപനായ ജോണ്‍ മാര്‍ ഐറേനിയസ് ആണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ചടങ്ങുകള്‍ കഴിയുന്നതോടെയുള്ള അനുമോദന സമ്മേളനം മാര്‍ത്തോമ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.
നിലവില്‍ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചെന്നൈ അതിരൂപത ആർച്ച് ബിഷപ്പാണ് സാമുവേൽ മാർ തിയോഫിലസ് . സഭാ അധ്യക്ഷനായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ വേര്‍പാടിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. യുഎസ് ഡാലസിലെ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ മേയ് എട്ടിന് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചത്.
പത്തനംതിട്ടയില്‍ 1959 ഓഗസ്റ്റ് 27നാണു ജനനം. 17–ാം വയസ്സിൽ സഭാപ്രവർത്തനം ആരംഭിച്ചു. കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here