ബേലൂർ മഖ്നയെ സംരക്ഷിക്കാൻ മോഴയാന; ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്തു
മാനന്തവാടി: നാലാം ദിവസവും ബേലൂർ മഖ്നയെ പിടിക്കാൻ കഴിയാതെ വനം വകുപ്പ്. ബേലൂർ മഖ്നക്ക് സംരക്ഷണമൊരുക്കി ഒരു മോഴയാന കൂടെയുള്ളതാണ് ദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ദൗത്യ സംഘം ബേലൂർ മഖ്നക്ക് പിന്നാലെ പാഞ്ഞപ്പോൾ കൂട്ടാളിയായ മോഴ സംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്തു. ആർആർടി സംഘം വെടിയുതിർത്താണ് മോഴയെ തുരത്തിയത്.
200 പേരടങ്ങുന്ന സംഘമാണ് നാല് ദിവസമായി ബാവലി, കാട്ടിക്കുളം എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നത്. പൊന്തക്കാടുകൾ ഏറെയുള്ള സ്ഥലമായതിനാൽ കുങ്കികളെ കാണുമ്പോൾ ബേലൂർ മഖ്ന പൊന്തക്കാട്ടിൽ മറയും. ഇതിനിടയിൽ പടമലയിൽ ഇന്ന് രാവിലെ കടുവ ഇറങ്ങിയതോടെ ജനങ്ങൾ കൂടുതൽ പരിഭ്രാന്തരായി. രാവിലെ പള്ളിയിൽ പോവുകയായിരുന്നു വീട്ടമ്മയുടെ നേരെയാണ് കടുവ പാഞ്ഞടുത്തത്. ആളുകൾ ശബ്‌ദം ഉണ്ടാക്കിയതോടെ അടുത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് കടുവ ഓടിയൊളിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പടമലയിൽ അജീഷ് എന്ന കർഷകനെ ബേലൂർ മഖ്ന എന്ന കാട്ടാന ചവിട്ടിക്കൊന്നത്. മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഒരാഴ്ച മുൻപാണ് തണ്ണീർകൊമ്പൻ എന്ന കാട്ടാന മാനന്തവാടി ടൗണിൽ ഇറങ്ങിയത്. മയക്കുവെടി വച്ച് പിടികൂടിയെങ്കിലും തണ്ണീർക്കൊമ്പൻ ചരിഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here