ബംഗാള്‍ മുഖ്യമന്ത്രിക്ക് ഗുരുതര പരുക്ക്; അപകടം സംഭവിച്ചത് വീട്ടില്‍ നിന്നെന്ന് സൂചന; സംഭവം പുറത്തറിഞ്ഞത് മമതയുടെ ചിത്രങ്ങള്‍ തൃണമൂല്‍ പുറത്തുവിട്ടതോടെ
March 14, 2024 11:11 PM

കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപകടത്തിൽ ഗുരുതര പരുക്ക്. നെറ്റിയില്‍ പരുക്കേറ്റ മമതയുടെ ചിത്രം ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ തൃണമൂല്‍ പങ്കുവച്ചതോടെയാണ് അപകട വാര്‍ത്ത പുറത്തുവരുന്നത്. വീട്ടിൽ നിന്നാണ് മമതയ്ക്ക് പരുക്കേറ്റതെന്നാണു വിവരം.
കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മമതയെ പിന്നീട് ഐപിജിഎംഇ ആന്റ് ആര്‍ ആശുപത്രിയിലേക്കും മുറിവില്‍ തുന്നലിട്ട ശേഷം വീട്ടിലേക്കും മാറ്റി.
‘‘ഞങ്ങളുടെ അധ്യക്ഷ മമതാ ബാനർജിക്ക് ഗുരുതര പരുക്കേറ്റു. നിങ്ങളുടെ പ്രാർഥനയില്‍ അവരെ കൂടി ഉൾപ്പെടുത്തൂ.’’– എന്ന കുറിപ്പാണ് തൃണമൂല്‍ പങ്കുവെച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here