ബെംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; വിജയഗോള്‍ ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ്

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 89-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്.

വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാമതെത്തി. അവസാനമത്സരത്തില്‍ കരുത്തരായ ഗോവയെ തോല്‍പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടാന്‍ എത്തിയത്. 17 മത്സരങ്ങളില്‍ ഒമ്പതുവിജയവും ആറു തോല്‍വിയുമായി കേരളം അഞ്ചാമതാണ്.

ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം. അവസാനമത്സരത്തില്‍ ദുര്‍ബലരായ ഹൈദരാബാദിനോട് കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top