ബെംഗളൂരുവില്‍ നിന്നും കണ്ണൂര്‍ക്ക് വന്ന സ്വകാര്യ ബസ് കത്തി; യാത്രക്കാര്‍ സുരക്ഷിതര്‍
February 9, 2025 8:15 AM

ബെംഗളൂരുവില്‍ നിന്നും കണ്ണൂര്‍ക്ക് സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബലസിന് തീപിടിച്ചു. മൈസൂരുവിലെ മദ്ദൂരിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അശോക ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ടയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉറങ്ങുകയായിരുന്ന യാത്രക്കാരെ ഉണര്‍ത്തി പുറത്ത് എത്തിച്ചു. ഇതുമൂലമാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ പകുതി ഭാഗവും കത്തിനശിച്ചു. യാത്രക്കാരുടെ ബാഗുകളില്‍ ചിലതും കത്തി.
പെരുവഴിയിലായ യാത്രക്കാരെ പിന്നാലെ വന്ന സ്വകാര്യ ബസുകളില്‍ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here