ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; പ്രകോപനമായത് ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തത്; ആക്രമിക്കപ്പെട്ടത് ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാര്‍; പ്രതികള്‍ ആര്‍പിഎഫ് പിടിയില്‍

വടക്കാഞ്ചേരി: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിലെ ടിടിഇമാർക്കെതിരെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ കൊല്ലം സ്വദേശി അശ്വിൻ പൊന്നാനി സ്വദേശി ആഷിഖ് എന്നിവർ ആർപിഎഫിന്റെ പിടിയിലായി.

ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത ഇവരെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് കഞ്ചാവും കണ്ടെത്തിയതായി ആർപിഎഫ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്ക് ഡ്യൂട്ടിക്കിടെ ക്രൂരമര്‍ദനമേറ്റത്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് തിരൂരില്‍ എത്തിയപ്പോഴാണ് സംഭവം. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്.സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ ടിടിഇയെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവവും ടിക്കറ്റ് ഇല്ലാത്ത യാത്ര ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു.

ടിക്കറ്റ് ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നത് കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ്. എറണാകുളം പട്ന എക്സ്പ്രസ് തൃശൂരില്‍ എത്തിയപ്പോഴാണ് ടിടിഇ വിനോദിന് നേരെ ആക്രമണം നടന്നത്. ഈ സംഭവം കേരളത്തെ നടുക്കിയിരുന്നു. അതിനു ശേഷം ഏപ്രില്‍ നാലിന് വീണ്ടും മറ്റൊരു ടിടിഇയ്ക്ക് നേരെ ആക്രമണം നടന്നു. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ചാണ് ടിടിഇക്ക് നേരെ ആക്രമണം നടന്നത്. ടിക്കറ്റ് എടുക്കാതെ കയറിയ ഭിക്ഷക്കാരന്‍റെ ആക്രമണത്തില്‍ കണ്ണിനാണ് ടിടിഇക്ക് പരുക്കേറ്റത്. അക്രമി പുറത്തുചാടി രക്ഷപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top