ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു; ഏവിയേഷന്‍ വിദ്യാര്‍ത്ഥി
March 22, 2025 1:35 PM

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് മരിച്ചത്. 21 വയസായിരുന്നു. കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ഥിനിയിയിരുന്നു.
കോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു ചാടിയ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here