പണം വാങ്ങിയ ആളിൻ്റെ പ്രായപൂർത്തിയാവാത്ത മകളോട് പലിശക്കാരന്‍റെ കൊടും ക്രൂരത; കടബാധ്യതയുടെ പേരില്‍ ബലാത്സംഗം

കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. ബെംഗളൂരുവിലാണ് സംഭവം. 39കാരനായ രവികുമാറിനെയാണ് മദനായകഹള്ളി പോലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 70,000 രൂപ കടം വാങ്ങിയ ആളിൻ്റെ മകളാണ് പീഡനത്തിന് ഇരയായത്.
വായ്പ വാങ്ങിയ തുകയിൽ നിന്നും 30,000 രൂപ തിരിച്ചടച്ചിരുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രവികുമാർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇന്നലെയാണ് പീഡനം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം സ്റ്റേഷനിലെത്തി പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്താണ് ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് രവികുമാർ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here