ലഹരിയില്‍ 30കാരൻ മെഴ്‌സിഡസ് പറത്തി; റോഡ്‌ ക്രോസ് ചെയ്യാന്‍ നിന്ന യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു കെങ്കേരിയിൽ കെങ്കേരിയില്‍ അമിതവേഗത്തില്‍ ഓടിച്ച മെഴ്‌സിഡസ് ബെൻസ് യുവതിയുടെ ജീവന്‍ എടുത്തു. മദ്യലഹരിയിലായിരുന്ന ധനുഷ് എന്ന 20കാരനാണ് കാര്‍ ഓടിച്ചത്. റോഡ്‌ ക്രോസ് ചെയ്യാന്‍ നിന്ന സന്ധ്യ (30)ക്ക് ആണ് ജീവന്‍ നഷ്ടമായത്.

അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ധനുഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സ്വകാര്യ ബസ് കമ്പനി ഉടമയാണ് ധനുഷിന്റെ അച്ഛന്‍. ഈയിടെയാണ് അദ്ദേഹം മെഴ്‌സിഡസ് ബെന്‍സ് വാങ്ങിയത്. ഈ കാറുമായാണ് യുവാവ് റോഡില്‍ ഇറങ്ങിയത്.

സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മാളിലേക്ക് പോയി. അതിനുശേഷം മൈസൂരു റോഡിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടെയാണ് അപകടം. അറസ്റ്റിലായ ധനുഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top