യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി ജീവനൊടുക്കി; അത്മഹത്യാ കുറിപ്പിൽ നിർണായക വിവരം

ബെംഗളൂരുവിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയിൽ. 31കാരനായ മുക്തിരഞ്ജൻ പ്രതാപ് റേയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഭുയിൻപൂർ ഗ്രാമത്തിലെ വീടിനു സമീപത്തായുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷയിൽ പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യാനായി പോലീസ് എത്താനിരിക്കെയായിരുന്നു ആത്മഹത്യ.

മുക്തിരഞ്ജൻ ആത്മഹത്യ ചെയ്തതായി ബെംഗളൂരു ഡിസിപി (സെൻട്രൽ) ശേഖർ എച്ച് തെക്കണ്ണവർ ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. കുറ്റം ചെയ്തതായി സമ്മതിക്കുന്ന ആത്മഹത്യാ കുറിപ്പ് പ്രതിയുടെ പക്കൽനിന്നും പോലീസ് കണ്ടെടുത്തതായി ഒഡീഷ അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ബെംഗളൂരു വിനായക നഗറിലെ അപ്പാർട്ട്മെന്റിൽനിന്ന് ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന 29 കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. മഹാലക്ഷ്മിയുടെ ഭർത്താവിനെയും ബന്ധുക്കളെയും സുഹഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതിൽനിന്നാണ് മഹാലക്ഷ്മിയുടെ സുഹൃത്തായ മുക്തിരഞ്ജനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു മഹാലക്ഷ്മി. ഇതിനിടയിലാണ് തന്റെ അടുത്ത സുഹൃത്ത് കൂടിയായ മുക്തിരഞ്ജനുമായി അടുപ്പത്തിലാകുന്നത്. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നത്. മഹാലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top