ബംഗളൂരു ഹോട്ടൽ മുറിയില്‍ വനിതാ ടെക്കി തീ കൊളുത്തി; എത്തിച്ചത് അമ്മാവനും അമ്മായിയും; സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി
തൻ്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അമ്മാവനും അമ്മായിയും ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്ന് വനിതാ ടെക്കി ആത്മഹത്യ ചെയ്തു. 24 വയസുള്ള യുവതി ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തീകൊളുത്തിയാണ് ജീവനൊടുക്കിയത്.
കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള രാധ ഹോംടെലിലേക്ക് അമ്മാവൻ ക്ഷണിച്ച പ്രകാരമാണ് യുവതി എത്തിയത്.
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ എത്തിച്ചത്. അവിടെ വച്ച് യുവതി സ്വയം തീകൊളുത്തുക ആയിരുന്നുവെന്ന് എച്ച്എഎൽ പോലീസ് അറിയിച്ചു.
ആറു വർഷമായി അമ്മാവനും അമ്മായിക്കുമൊപ്പമാണ് ടെക്കിയുടെ താമസമെന്ന് യുവതിയുടെ അമ്മ പറഞ്ഞു. അവർക്കൊപ്പം മകൾ യാത്രകൾ പോകാറുണ്ടായിരുന്നു എന്നും മറ്റ് വിവരങ്ങൾ ഒന്നും അറിയില്ലെന്നും അമ്മ വ്യക്തമാക്കി.
മുഖ്യപ്രതിയായ യുവതിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്ന് ഒരു പെൻഡ്രൈവ് പിടിച്ചെടുത്തു. ഇരയുടെ അമ്മാവനും അമ്മായിക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായും പോലീസ് വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here