ആ നീല കാര്‍ എവിടെ; ആറുപേര്‍ മരിച്ച അപകടത്തില്‍ വില്ലനായത് മറ്റൊരു വാഹനം; കണ്ടെത്താന്‍ കഠിനശ്രമം

ബെംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി ഇന്നോവ കാറിന് മുകളിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ പൊലിഞ്ഞത് ആറു ജീവനുകളാണ്. ഈ അപകടത്തിന് പിന്നില്‍ മറ്റൊരു കാര്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു നീല കാറിനെയാണ് പോലീസ് അന്വേഷിക്കുന്നത്. ഈ നീല കാര്‍ ആണ് അപകടം വരുത്തിവച്ചത് എന്നാണ് കണ്ടെയ്‌നര്‍ ഡ്രൈവറുടെ മൊഴി.

ഐഎഎസ്ടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് എംഡിയും സിഇഒയുമായ 48കാരനായ ചന്ദ്രം യെഗപഗോളും കുടുംബവുമാണ് പുതിയ വോൾവോ എക്‌സ്‌സി 90 കാറില്‍ സഞ്ചരിച്ചിരുന്നത്. ആറുപേരും രക്ഷപ്പെട്ടില്ല.

ട്രക്ക് ഡ്രൈവർ ജാർഖണ്ഡ് സ്വദേശി ആരിഫ് പരുക്കുകളോടെ ആശുപത്രിയിലാണ്. “കണ്ടെയ്‌നറിന് മുന്നില്‍ ഒരു നീല കാർ ഉണ്ടായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. എനിക്ക് എന്റെ വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കൂട്ടി ഇടിക്കാതിരിക്കാൻ സ്റ്റിയറിംഗ് വീൽ വലത്തോട്ട് തിരിച്ചു, അപ്പോഴാണ് മറ്റൊരു കാർ ആ ദിശയിൽ വരുന്നത്ക ണ്ടത്. ഞാൻ വീണ്ടും ഇടത്തേക്ക് കയറ്റി. ഇതിനിടയിലാണ് കണ്ടെയ്‌നര്‍ മറിഞ്ഞത്.” ഡ്രൈവര്‍ പറഞ്ഞു.

കണ്ടെയ്‌നറിന്റെ അടിയില്‍ എസ്‌യുവി തകർന്നതും ആറ് പേരുടെ മരണത്തിനിടയാക്കിയതും ആരിഫ് അറിഞ്ഞിരുന്നില്ല. നെലമംഗല ട്രാഫിക് പോലീസ് ആരിഫിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗ് (281), മനുഷ്യ ജീവനോ മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയോ അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തി (125 (എ), അശ്രദ്ധമൂലമുള്ള മരണം (106) പ്രകാരം കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ചയാണ് ദാരുണദുരന്തമുണ്ടായത്. ബെംഗളൂരു നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബം സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top