ഇസ്രയേലിനെ ഞെട്ടിച്ച് നെതന്യാഹുവിന്റെ വസതിയിലേക്ക് ഡ്രോൺ; യഹ്യ സിൻവറിന്റെ രക്തത്തിന് ഹമാസ് തിരിച്ചടിക്ക് ഒരുങ്ങി

യഹ്യ സിന്‍വറിന്റെ മരണത്തിന് ഹമാസ് തിരിച്ചടിക്കുന്നു. ഹമാസ് മേധാവിയെ വധിച്ച് മണിക്കൂറുകള്‍ക്കകം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിലേക്ക് ഡ്രോൺ ആക്രമണം. സംഭവം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. നെതന്യാഹു സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഡ്രോണ്‍ ആക്രമണത്തില്‍ ആളപായമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലെബനനില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. രണ്ട് ഡ്രോണുകൾ തകര്‍ത്തതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ പ്രാദേശിക കമാൻഡ് സെന്റ്ര്‍ വ്യോമാക്രമണത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ ആക്രമണം.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ മുതൽ ഇസ്രയേലുമായി സംഘര്‍ഷത്തിലുള്ള ഹിസ്ബുള്ളയോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പോ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ആരാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് തീര്‍ച്ചയില്ല.
ഒക്‌ടോബർ എഴിനുള്ള ആക്രമണത്തിനു ശേഷം ഇസ്രയേലും ലബനനും മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം ലബനൻ അതിർത്തിയിലേക്ക് ഇസ്രായേൽ കരസേനയെ അയച്ചിരുന്നു. ഇതുവരെ ആക്രമണങ്ങളില്‍ ലബനനിൽ കുറഞ്ഞത് 1,418 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here