ബെന്‍സിന് റെക്കോര്‍ഡ് വില്‍പ്പന; എക്കാലത്തേയും മികച്ച നേട്ടം സ്വന്തമാക്കി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍; കരുത്തായത് എസ്.യു.വികള്‍
ഡല്‍ഹി : ഇന്ത്യയിലെ എക്കാലത്തേയും മികച്ച വിറ്റുവരവ് നേടി ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 18,123 കാറുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.യു.വി മോഡലുകള്‍ക്ക് ലഭിച്ച വന്‍സ്വീകാര്യതയാണ് മികവു കാട്ടാന്‍ ബെന്‍സിന് സഹായകമായത്.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ബെന്‍സ് 5,412 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. മികച്ച സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കമ്പനി. ഈ വര്‍ഷം മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് നീക്കം. എഎംജി എസ് 63 സെഡാനും എഎംജി സി 63 എന്നിവയുടെ ഇലക്ട്രിക് മോഡലുകള്‍ ഉടന്‍ പുറത്തിറങ്ങും. ഡല്‍ഹിയിലും മുംബൈയിലും രണ്ട് ലക്ഷ്വറി ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനും ജര്‍മ്മന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here