മമ്മൂട്ടി മോഹൻലാലിനൊപ്പം തന്നെ; ഉർവശി ബഹുദൂരം മുന്നില്‍

ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള അവാർഡ് നേടിയ താരം എന്ന റെക്കോര്‍ഡ് തലനാരിഴക്ക് നഷ്ടപ്പെട്ട് മമ്മൂട്ടി. ‘കാതല്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ ചിത്രങ്ങളിലെ അഭിനയവുമായി മമ്മൂട്ടിയും ‘ആടുജീവിതം’ എന്ന ചിത്രത്തിലെ പ്രകടനവുമായി പൃഥ്വിരാജും തമ്മിലായിരുന്നു പ്രധാന മത്സരം. ഒടുവിൽ പൃഥ്വിരാജ് ആ നേട്ടം സ്വന്തമാക്കി. 2006, 2012 വര്‍ഷങ്ങളിലും താരം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.

നിലവില്‍ ആറ് വീതം പുരസ്ക്കാരങ്ങൾ നേടിയ മോഹന്‍ലാലും മമ്മൂട്ടിയുമാണ്‌ മികച്ച നടനുള്ള അവാർഡ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇത്തവണയും അവാർഡ് ലഭിച്ചതോടെ ഉർവശിയുടെ നേട്ടം ആറായി.

1989, 1990, 1991, 1995, 2006 എന്നീ വര്‍ഷങ്ങളിലാണ് മികച്ച നടിക്കുള്ള പുരസ്ക്കാരം ഉര്‍വശി ഇതിന് മുമ്പ് നേടിയിട്ടുള്ളത്. സംസ്ഥാന അവാർഡുകളില്‍ ഹാട്രിക്ക് (1989, 1990, 1991) നേടിയ എക നടിയും ഉര്‍വശിയാണ്. ഏറ്റവും കൂടുതൽ അവാർഡ് നേടിയ നടിമാരുടെ പട്ടികയിലും താരം ഒന്നാം സ്ഥാനത്താണ്. മൂന്ന് അവാർഡുകൾ വീതം നേടിയ ഷീലയും ശ്രീവിദ്യയുമാണ് തൊട്ടുപിന്നിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top