അഴിമതി വിരുദ്ധനെ കൈക്കൂലിക്കേസിൽ വിജിലൻസ് പിടിച്ചു

കാഞ്ഞങ്ങാട്: കാവൽക്കാരൻ തന്നെ കൊള്ളക്കാരനായി. മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്‌കാരം കഴിഞ്ഞ വർഷം നേടിയ വ്യക്തിയെ കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടി. കാസർഗോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസർ അരുണിനെയും വില്ലേജ് അസിസ്റ്റന്റ് കെ.വി.സുധാകരനെയും കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റ് ചെയ്തു.

പ്രവാസിയായ ചാമുണ്ഡിക്കുന്ന് സ്വദേശി അബ്ദുൽ റഷീദിന്റെ വസ്തു സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. റഷീദ് ഈ വിവരം വിജിലൻസിനെ അറിയിക്കുകയും ഫിനോഫ്തലിൻ പുരട്ടിയ 500 രൂപയുടെ ആറ് നോട്ടുകൾ അയാൾക്ക് നൽകി. പിറ്റേന്ന് രാവിലെ വില്ലേജ് ഓഫീസിൽ എത്തിയ റഷീദ് അരുണിന് 2000 രൂപയും സുധാകരന് 1000 രൂപയും നൽകി. ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന വിജിലൻസ് ഇരുവരെയും കയ്യോടെ പിടികൂടി കോടതിയിൽ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top