രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ പരാജയമെന്ന് ബെറ്റർ പ്ലേസ് റിപ്പോര്‍ട്ട്; മുന്‍നിര ജോലികളുടെ എണ്ണം 17.5 ശതമാനം കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ പരാജയമാണെന്നാണ് ബെറ്റർ പ്ലേസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടനുസരിച്ച് ഈ വർഷം മുൻനിര ജോലികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 17.5 ശതമാനം കുറഞ്ഞു.
സെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകൾ, കോൾ സെന്റർ തൊഴിലാളികൾ, ഡെലിവറി ഉദ്യോഗസ്ഥർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകൾ, ഹൗസ് കീപ്പിംഗ് എന്നിവയുൾപ്പെടെ 6.6 മില്യൺ
തൊഴിൽ മാത്രമാണ് ഈ വർഷം മോദി സർക്കാരിന് സൃഷ്ടിക്കാനായത്.
കോവിഡിന് ശേഷം കമ്പനികൾ വീണ്ടും സാധാരണ ഗതിയിൽ പ്രവർത്തനം ആരംഭിച്ചിട്ടും മുൻ നിര ജോലികളിൽ ഇടിവുണ്ടായിരിക്കുന്നത്. ഈ വർഷം ഇവരുടെ പ്രതിമാസ ശമ്പളത്തിൽ 4.5 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐ ടി ,സാമ്പത്തിക മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞ ശമ്പളം 25700 ആയി വർധിപ്പിച്ചിട്ടുണ്ട്.
ഈ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കരാർ അടിസ്ഥാനത്തിൽ താൽകാലിക ജീവനക്കാരെ കൂടുതലായി നിയമിക്കേണ്ട സാഹചര്യമാണെന്നും ബെറ്റർ പ്ലേസ് സഹസ്ഥാപകൻ പ്രവീൺ അഗർവാൾ പറഞ്ഞു. ഇ കോമേഴ്‌സ് മേഖലയിൽ ജീവനക്കാരുടെ ആവശ്യകത 111 ശതമാനമാണ് ഉയർന്നിരിക്കുന്നത്. പല സ്ഥാപനങ്ങളിലും സ്ത്രീകളെയാണ് ഇത്തരത്തിൽ നിയമിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here