ബെറ്റിംഗ് ആപ്പിനെ എന്‍ഡോഴ്‌സ് ചെയ്ത സിനിമാ താരങ്ങളെ പൂട്ടാനൊരുങ്ങി തെലങ്കാന; 24 നടീനടന്മാര്‍ക്കെതിരെ പോലീസ് കേസ്

ബെറ്റിംഗ് ആപ്പിനെ എന്‍ഡോഴ്‌സ് ചെയ്ത 24 സിനിമ താരങ്ങള്‍ക്ക് എതിരെ തെലങ്കാന പോലീസ് കേസെടുത്തു. പ്രമുഖ താരങ്ങളായ റാണ ദുഗ്ഗ ബഡി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങി നിരവധി താകരങ്ങള്‍ക്ക് എതിരെയാണ് പോലീസ് നടപടി. ഫണീന്ദ്ര ശര്‍മ്മ എന്നൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
ആയിരക്കണക്കിന് ജനങ്ങളാണ് ഇത്തരം ബെറ്റിംഗ് ആപ്പുകളില്‍ പോയി പണം നഷ്ടപ്പെടുത്തുന്നത്. ജനങ്ങള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ ഇത്തരം പ്ലാറ്റ് ഫോമുകളെ പ്രകീര്‍ത്തിച്ചു കൊണ്ട് പരസ്യം ചെയ്യുകയും അവയില്‍ പങ്കാളികളാകാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുമാണ്. അനേകം കുടുംബങ്ങള്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ്. ഒരുപാട് പേര്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമയായി ജീവിതം തുലയ്ക്കുകയാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കോടികളാണ് ഇത്തരം ഗെയിമുകളിലൂടെ ആപ്പ് നിര്‍മ്മാതാക്കള്‍ തട്ടിയെടുക്കുന്നത്. ഇതവസാനിപ്പിക്കണം. ഇത്തരം ഗെയിമുകളെ പ്രോത്സാപ്പിക്കുന്നതിനാണ് താരങ്ങള്‍ക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here