ഒരു ലക്ഷത്തോളം രൂപ ബോണസ്; ഓണം ബെവ്കോ ജീവനക്കാര്‍ അടിച്ചുപൊളിക്കും
ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തോളം രൂപ ബോണസ് ലഭിക്കും. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
കഴിഞ്ഞ ഓണത്തിന് 90,000 രൂപയായിരുന്നു ബോണസ്. സര്‍ക്കാരിന് വാരിക്കോരി വരുമാനം നല്‍കുന്ന മേഖലയാണ് മദ്യവില്പന. അതുകൊണ്ട് തന്നെ ബെവ്കോ ജീവനക്കാര്‍ക്ക് ബോണസില്‍ ഒരു കുറവും സര്‍ക്കാര്‍ വരുത്താറില്ല. 5000 കോടിയിലേറെയാണ് മദ്യവില്പനയില്‍ നിന്നുള്ള വരുമാനം.
ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ എക്സ് ഗ്രേഷ്യ, പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ് എന്നിങ്ങനെയായി വേര്‍തിരിച്ച് തുക ഒരുമിച്ചു നല്‍കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here