അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ടൊവിനോ ചിത്രം എന്നെത്തേടിയെത്തിയത്; ‘നടികര്‍’ ചെയ്യാന്‍ കാരണം ജീന്‍ പോള്‍ ലാലെന്ന് ഭാവന
ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ എന്ന ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ടൊവിനോ തോമസ്, ഭാവന, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് 3ന് തിയറ്ററുകളില്‍ എത്തുന്നു. ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ച ഘട്ടത്തിലാണ് നടികര്‍ എന്ന ചിത്രം തന്നെ തേടിയെത്തിയത് എന്നാണ് ഭാവന പറയുന്നത്. സംവിധായകന്‍ ജീന്‍ പോള്‍ ലാലുമായുള്ള സൗഹൃദവും അടുപ്പവുമാണ് ഈ സിനിമയുമായി മുന്നോട്ട് പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഭാവന പറഞ്ഞു.
‘ഞങ്ങള്‍ക്കിടയില്‍ വളരെക്കാലമായി ശക്തമായ സൗഹൃദമുണ്ട്. എനിക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. കാരണം അദ്ദേഹം സിനിമയോട് തീര്‍ത്തും പ്രൊഫഷണല്‍ സമീപനമുള്ള വളരെ വിദഗ്ദ്ധനായ സംവിധായകനാണ്. രണ്ടാമതൊന്ന് ചിന്തിക്കാതെ എനിക്ക് ഈ സിനിമയോട് ഓക്കെ പറയാന്‍ പറ്റുമായിരുന്നു,’ ഭാവന പറഞ്ഞു. നടികര്‍ ടീമിലെ എല്ലാ അംഗങ്ങളെയും പരിചയമുള്ളതിനാല്‍ സെറ്റില്‍ തനിക്ക് കുറച്ചുകൂടി അനായാസകരമായി നിന്നു പോകാന്‍ സാധിച്ചുവെന്നും ഭാവന വ്യക്തമാക്കി.
കൂതറ എന്ന ചിത്രത്തിലാണ് ടൊവിനോയും ഭാവനയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. കരിയറിന്റെ തുടക്കത്തിലും ഇപ്പോഴുമുള്ള ഗ്രാഫ് നോക്കുമ്പോള്‍ ഒരു അഭിനേതാവെന്ന നിലയിലുള്ള ടൊവിനോയുടെ വളര്‍ച്ചയില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു. ”ടൊവിനോ ഇപ്പോള്‍ കുറച്ചുകൂടി സ്വയം മിനുക്കിയെടുക്കുകയും കൂടുതല്‍ ആത്മവിശ്വാസമുള്ള ഒരു നടനായി മാറുകയും ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്,” ഭാവന പറഞ്ഞു. മലയാള സിനിമ ഒരുപാട് മാറിയെന്നും മലയാളികളല്ലാത്ത തന്റെ സുഹൃത്തുക്കള്‍ മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here