ഇനി ‘പ്രേമലു 2’; ബാക്കി കഥ പറയാന്‍ സച്ചിനും റീനുവും 2025ല്‍ എത്തുന്നു; രണ്ടാംഭാഗം പ്രഖ്യാപിച്ച് ഭാവനാ സ്റ്റുഡിയോസ്
മലയാള സിനിമയിലെ സമീപകാല ഹിറ്റുകളില്‍ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് പ്രേമലു. മമിത ബൈജു, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ വിജയം നേടി. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഗിരിഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. പ്രേമലു 2, 2025ല്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിപ്പ്. കൊച്ചിയില്‍ നടന്ന വിജയാഘോഷത്തിലാണ് പ്രഖ്യാപനം.
സൂപ്പര്‍ സ്റ്റാറുകളോ വലിയ താരനിരകളോ ഇല്ലാതെ എത്തിയ പ്രേമലുവിന്റെ മുതല്‍ മുടക്ക് അഞ്ച് കോടി രൂപയായിരുന്നു. ആഗോലതലത്തില്‍ ചിത്രം 130 കോടിയിലധികം രൂപ കളക്ട് ചെയ്തു. തെലുങ്ക്, തമിഴ് ഭാഷകളിലും പ്രേമലു മൊഴിമാറ്റം ചെയ്യപ്പെട്ടു. എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് സൂപ്പര്‍ ഹിറ്റ് ആയി, ബോക്സ് ഓഫീസില്‍ 11 കോടിയിലധികം വാരിക്കൂട്ടി. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും പ്രേമലുവിന് സ്വന്തം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here