മൂന്നുകിലോ സ്വർണത്തിൽ ശ്രീപത്മനാഭന് വിഗ്രഹമൊരുക്കി ഭീമ
November 11, 2023 3:08 PM

തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ മാതൃകയിൽ പ്രതിരൂപം നിർമ്മിച്ചു. 60 ദിവസം കൊണ്ട് 64 സ്വർണ പണിക്കാർ ചേർന്നാണ് നിർമ്മാണം. മൂന്നു കിലോ സ്വർണത്തിൽ 75000 ൽ കൂടുതൽ റൂബി, എമറാൾഡ് തുടങ്ങിയ രത്നങ്ങളും വിഗ്രഹത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഭീമയുടെ തിരുവനന്തപുരം ഷോമൂറിൽ നിന്ന് മറ്റു ഷോറൂമുകളിലേക്കും വിഗ്രഹം എത്തിക്കുമെന്ന് ഭീമ ജ്വല്ലറി ചെയർമാൻ ബി ഗോവിന്ദൻ അറിയിച്ചു. 1925ലാണ് കേരളത്തിൽ ഭീമ ജ്വല്ലറി പ്രവർത്തനം ആരംഭിക്കുന്നത്. 66 ബ്രാഞ്ചുകൾ കേരളത്തിലും വിദേശത്തുമായി ഭീമയ്ക്കുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here