16 വർഷം ബന്ദിയാക്കി ഭർതൃ വീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചു, യുവതിയെ രക്ഷപ്പെടുത്തി പോലീസ്

ഭർതൃ വീട്ടുകാർ 16 വർഷമായി ബന്ദിയാക്കിവച്ചിരുന്ന യുവതിയെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ നർസിങ്പൂർ സ്വദേശിയായ റാണു സഹുവിനെയാണ് പോലീസ് രക്ഷിച്ചത്. റാണുവിന്റെ പിതാവ് കിഷൻ ലാൽ സഹു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി.
2006ലാണ് റാണു ജഹാംഗീര്‍ബാദ് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നത്. 2008 ൽ തന്റെ വീട്ടുകാരെ കാണാൻ ഭർതൃവീട്ടുകാർ അവളെ അനുവദിച്ചിരുന്നില്ല. മകനിൽ നിന്നും മകളിൽ നിന്നും പോലും റാണുവിനെ ഒറ്റപ്പെടുത്തിയെന്ന് കിഷൻ ലാൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
റാണുവിന്റെ ഭർതൃവീടിനു സമീപത്തുള്ള അയൽവാസിയെ കിഷൻ ലാൽ ഇടയ്ക്ക് കാണാനിടയായി. ഇയാളാണ് ഭർതൃവീട്ടിൽ മകൾ അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടർന്നാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് പോലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്. ആരോഗ്യം മോശമായതിനാൽ റാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാണുവിന്റെ മൊഴിയെടുത്തശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here