സ്വാതി മലിവാളിനെ ആക്രമിച്ച ബിഭവ് കുമാര്‍ ഐ ഫോണ്‍ അപ്‌ഡേറ്റ് ചെയ്തു; കേജ്‌രിവാളിന്റെ പിഎയെ മുംബൈയില്‍ എത്തിച്ച് അന്വേഷണ സംഘം

മുംബൈ : എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ മുംബൈയില്‍ എത്തിച്ച് അന്വേഷണ സംഘം. ബിഭവിന്റെ ഐ ഫോണ്‍ മുംബൈയില്‍ വച്ച് ഫോര്‍മാറ്റ് ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഫോണിലെ വിവരങ്ങള്‍ കൈമാറ്റം ചെയ്തുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇത് കണ്ടെത്താനാണ് പ്രതിയെ എത്തിച്ചുള്ള അന്വേഷണം. ഫോണിലെ വിവരങ്ങള്‍ അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാണെന്ന് പൊലീസ് തീസ് ഹസാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി മുംബൈയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്.

വ്യാഴാഴ്ചവരെയാണ് ബിഭവ് കുമാറിനെ ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബിഭവ് കുമാര്‍ കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ക്രൂരമായി മര്‍ദ്ധിച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top