വെറും ‘13249’ രൂപയ്ക്ക് ഐഫോൺ 14; ‘2999’ രൂപയ്ക്ക് ഗൂഗിൾ പിക്സൽ; ഫ്ലിപ്കാർട്ടിൽ ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു

മുംബൈ: ഫ്ലിപ്കാർട്ടിലെ ദീപവലി സെയിലിൽ ആപ്പിള്‍-ഗൂഗിള്‍ ഫോണുകള്‍വമ്പൻ ഡിസ്കൗണ്ട്. ദിപാവലി സെയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കിയുള്ളപ്പോൾ ഐഫോണും പിക്‌സല്‍ ഫോണുമെല്ലാം മെഗാ ഡിസ്‌കൗണ്ട് വിലയിലാണ് വിറ്റഴിക്കുന്നത്. ഗൂഗിളിന്റെ പിക്‌സല്‍ 7എയാണ് ഇതുവരെ ലഭിക്കാത്ത ഡിസ്‌കൗണ്ട് ഓഫറില്‍ വിൽപന നടക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 7എ ഇന്ത്യയില്‍ 43999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ വെറും 2999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ദീപാവലി സെയിലിൽ ഒരുക്കിയിരിക്കുന്നത്. 33000 രൂപയാണ് ഇപ്പോള്‍ ഓഫര്‍ ചെയ്യുന്ന ഡിസ്‌കൗണ്ട്. നിലവില്‍ 35999 രൂപയ്ക്കാണ് പിക്‌സല്‍ 7എ വില്‍ക്കുന്നത്. എന്നാല്‍ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ 1500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ വില 34499 രൂപയാവും.

വീണ്ടും നിരവധി ഇളവുകളും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ദിപാവലി ഓഫറിലുണ്ട്. അങ്ങനെ മൊത്തത്തില്‍ ബാങ്ക് ഓഫറുകളും, ഡിസ്‌കൗണ്ടുമെല്ലാം ചേര്‍ക്കുമ്പോള്‍ 2999 രൂപയ്ക്ക് പിക്‌സല്‍ 7 എ സ്വന്തമാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് ഒരു പരിമിത കാലയളവിലേക്കുള്ള ഓഫറാണ് എന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്.

ഇതുപോലെ തന്നെ മെഗാ ഡിസ്കൗണ്ട് ഓഫറാണ് ഐഫോണിനും നല്‍കുന്നത്. ഐഫോണ്‍ 14, 14 പ്ലസ് ഫോണുകള്‍ക്കാണ് ഓഫര്‍. ഐഫോണ്‍ 14 വെറും 13249 രൂപയ്ക്ക് സ്വന്തമാക്കാനും അവസരമുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഐഫോണ്‍ പതിനാലിന് 69900 രൂപയാണ്. 14 പ്ലസിന് 79900 രൂപയും.

ഫ്ലിപ്കാർട്ടിൽ ഐഫോണ്‍ 14 ന് ഡിസ്‌കൗണ്ടൊന്നും ഇല്ലാതെ 56999 രൂപയാണ് വില. 14 പ്ലസിനാണെങ്കില്‍ 63999 രൂപയും. ഐഫോണ്‍ പതിനാലിന് 12901 രൂപ ഡിസ്‌കൗണ്ട് നിലവിൽ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ ഇഎംഐ എന്നിവ തിരഞ്ഞെടുത്താല്‍ 1750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കാന്‍ നിലവിലുള്ള ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാം. അത് ഐഫോണ്‍ തന്നെ വേണമെന്നില്ല. 42000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് വിലയായി നല്‍കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top