‘ജാസ്മിന്‍, എന്നെ ശല്യം ചെയ്യല്ലേ…’; തലകറങ്ങിവീണ് സിബിന്റെ നമ്പര്‍; എല്ലാം ദൈവം കാണുന്നുണ്ടെന്ന് ജാസ്മിന്‍; ബിഗ് ബോസ് ഹൗസ് സജീവം
ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവോടെ ബിഗ് ബോസ് ഹൗസ് ചടുലത വീണ്ടെടുത്തിരിക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞുള്ള ഗെയിം തന്ത്രങ്ങളില്‍ പലരുടെയും, പ്രത്യേകിച്ച് സിബിന്റെ ടാര്‍ഗെറ്റ് ജാസ്മിന്‍ ആണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത്തവണത്തെ പവര്‍ ടീമിന്റെ നീക്കങ്ങളും ജാസ്മിനെയും ഗബ്രിയെയും ഉന്നംവച്ചാണ്. ഗ്രൂപ്പ് ടാസ്‌കിനായി ഓരോ ടീമും തയാറെടുക്കുന്നതിനിടെ ജാസ്മിന്‍, ഗബ്രി ഉള്‍പ്പെട്ട ഡെന്‍ ടീമിലേക്ക് പോയി. അവിടെയുള്ളവര്‍ക്കൊപ്പം ജാസ്മിന്‍ സമയം ചെലവഴിച്ചതിനു പിന്നാലെ ഡെന്‍ റൂം പൂട്ടണം എന്ന് പവര്‍ ടീം ആവശ്യപ്പെടുകയും മുറി പൂട്ടുകയും ചെയ്തു. ഗബ്രിയും ജാസ്മിനും ഒന്നിച്ചു നിന്ന് മത്സരിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു പവര്‍ ടീമിന്റെ നീക്കം.
ഇതിന് പിന്നാലെ ജാസ്മിനും ഗബ്രിയും പവര്‍ ടീമിനെതിരെ തിരിഞ്ഞു. തനിക്ക് ബാത്ത്‌റൂമില്‍ പോകണമെന്നും വാതില്‍ തുറക്കണമെന്നും ഗബ്രി ആവശ്യപ്പെട്ടു. സാധിക്കില്ലെന്ന് പവര്‍ ടീം വ്യക്തമാക്കി. തുടര്‍ന്ന് ഗബ്രി പവര്‍ ടീമിനോട് മോശമായി സംസാരിച്ചു. ഗബ്രി മാപ്പ് പറഞ്ഞാല്‍ റൂം തുറക്കാമെന്ന് പവര്‍ ടീം അംഗങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഗബ്രി വഴങ്ങിയില്ല. എന്നാല്‍ തനിക്ക് പീരിഡ്‌സ് ആണെന്നും വാതില്‍ തുറക്കണമെന്നും ജാസ്മിന്‍ പറഞ്ഞു. മാനുഷിക പരിഗണനയില്ലാതെ പവര്‍ ടീം പെരുമാറരുതെന്നും ജാസ്മിന്‍ ഓര്‍മിപ്പിച്ചു. തര്‍ക്കത്തിനൊടുവില്‍ പവര്‍ ടീം വഴങ്ങി.
ടാസ്‌കിന് ശേഷം രാത്രി ജാസ്മിന്‍ പവര്‍ ടീമിനോട് പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ മീറ്റിങ്ങിനിടെ ജിന്റോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ജാസ്മിന്റെ പരാതി. നാളെ നടപടി സ്വീകരിക്കാമെന്നും ടാസ്‌ക് കഴിഞ്ഞ ക്ഷീണത്തിലാണ് തങ്ങളെന്നും സിബിന്‍ പറഞ്ഞു. തര്‍ക്കം തുടരുന്നതിനിടെ ‘ശല്യം ചെയ്യല്ലേ ജാസ്മിന്‍ പോകൂ’വെന്ന് പറഞ്ഞ സിബിന്‍ ജാസ്മിനെ പരിഹസിച്ച് തമാശരൂപേണ നിലത്ത് തലകറങ്ങി വീണതായി കിടന്നു. മറ്റ് മത്സരാര്‍ത്ഥികളും സംഭവത്തെ രസകരമായി ഏറ്റെടുത്തു. ‘എന്നെ തോളിലെടുക്കൂ പവര്‍ റൂമില്‍ കൊണ്ടുപോകൂ’ എന്നൊക്കെ സിബിന്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും മുകളില്‍ ദൈവം ഉണ്ടെന്നും മറക്കരുതെന്നും ജാസ്മിന്‍ സിബിനോടും മറ്റംഗങ്ങളോടുമായി മറുപടി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here