അമ്പതാം ദിനം ജംബോ നോമിനേഷന്‍; ആറുപേരൊഴികെ എല്ലാവരും സേഫ്; ബിഗ് ബോസ് ഹൗസില്‍ നിന്ന് ഈ വാരാന്ത്യം ഒരാള്‍ കൂടി പുറത്തേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സീസണ്‍ 6ന്റെ 50ാം ദിനമായ ഇന്ന് പുതിയ എവിക്ഷന്‍ പ്രഖ്യാപിച്ചു. പതിവുപോലെ പവര്‍ ടീമും ക്യാപ്റ്റനും സേഫ് ആയിരുന്നു. എന്നാല്‍ ഇവരൊഴികെ ബാക്കി എല്ലാവരെയും തീയില്‍ നിര്‍ത്തിയ ജംബോ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇക്കുറി. വാരാന്ത്യ എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ ഈ ലിസ്റ്റില്‍ ആറുപേര്‍ ഒഴികെ എല്ലാവരും സേഫ് ആണെന്ന് ആദ്യമേ പ്രഖ്യാപിച്ചു.

അഭിഷേക് ജയ്ദീപ്, ജാസ്മിന്‍, അപ്‌സര, ജിന്റോ, സായ് കൃഷ്ണ, നന്ദന എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചത്. ഇവരോട് ഗാര്‍ഡന്‍ ഏരിയയിലേക്ക് പോകാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. പിന്നീട് പവര്‍ ടീമിനോട് ക്യൂ കാര്‍ഡില്‍ പേര് നോക്കി ഓരോരുത്തരെയായി ഹാരമണിയിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ക്യൂ കാര്‍ഡില്‍ പേരുള്ളവര്‍ സേഫ് ആണെന്നും ബിഗ് ബോസ് അറിയിച്ചു. ഇതുപ്രകാരം സായ് കൃഷ്ണ, നന്ദന, അപ്‌സര, ജിന്റോ എന്നിവരാണ് ആദ്യം മാലയണിഞ്ഞ് ഹൗസിലേക്ക് തിരികെ പോയത്.

അഭിഷേക് ജയ്ദീപും ജാസ്മിനും മാത്രം ഗാര്‍ഡന്‍ ഏരിയയില്‍ തുടര്‍ന്നു. അവശേഷിച്ചത് ഒരു ക്യൂ കാര്‍ഡും. ഇവരില്‍ നിന്ന് ഒരാള്‍ പുറത്താകുമെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു. അവസാനമായി ഹാരമണിയിക്കാന്‍ എത്തിയത് ഗബ്രിയാണ്. ഗബ്രിക്ക് കിട്ടിയ ക്യൂ കാര്‍ഡില്‍ ജാസ്മിന്റെ പേരാണ് ഉണ്ടായിരുന്നത്. അതോടെ ജാസ്മിനും ഈയാഴ്ച സേഫ് ആയി. ഗബ്രി ജാസ്മിനെ ഹാരമണിയിച്ച് അകത്തേക്ക് കൊണ്ടുപോയി. ഈയാഴ്ച പുറത്തു പോയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ അഭിഷേക് ജയ്ദീപ് ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top