‘ഉളുപ്പുണ്ടോ ജാസ്മിനെ?’ എന്ന് അഭിഷേക് ശ്രീകുമാര്‍; ‘അത്രയ്ക്ക് ചീപ്പാണോ ഞാന്‍’ എന്ന് ജാസ്മിന്‍; ഗബ്രി പെട്ടുപോയെന്നും വിലയിരുത്തല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തി. ഞായറാഴ്ചത്തെ എപ്പിസോഡിലാണ് മോഹന്‍ലാല്‍ ആറുപേരെയും പരിചയപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസില്‍ എത്തി ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് അഭിഷേക് ശ്രീകുമാര്‍. വീട്ടിലെ ഓരോ അംഗങ്ങളെക്കുറിച്ചും സംസാരിക്കാന്‍ ബിഗ് ബോസ് പുതിയ മത്സരാര്‍ത്ഥികളോട് പറഞ്ഞപ്പോള്‍ ജാസ്മിനെ വലിച്ചൊട്ടിക്കുകയാണ് അഭിഷേക് ചെയ്തത്.
ഓരോ മത്സരാര്‍ത്ഥികളെക്കുറിച്ചും അഭിപ്രായം പറഞ്ഞ അഭിഷേക് ജാസ്മിന്‍-ഗബ്രി കോമ്പോയെക്കുറിച്ച് ഒന്നിച്ചു പറയണോ രണ്ടായി പറയണോ എന്ന് ചോദിച്ചു. രണ്ടായി പറയണം എന്നാവശ്യപ്പെട്ടത് ജാസ്മിന്‍ തന്നെയായിരുന്നു. പുറത്തുള്ളവര്‍ ജാസ്മിനോട് ചോദിക്കാന്‍ തന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അഭിഷേക് ആരംഭിച്ചു ‘ഉളുപ്പുണ്ടോ ജാസ്മിനെ നിനക്ക്’ എന്നാണ് അഭിഷേക് ചോദിച്ചത്. തന്റെ ഗെയിമിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ ‘അതിന് നീയിവിടെ എന്തു ഗെയിമാണ് കളിക്കുന്നത്? തെറിവിളിക്കുന്നതോ?’ എന്നായിരുന്നു അഭിഷേകിന്റെ മറുചോദ്യം. ഗബ്രി നല്ല മത്സരാര്‍ത്ഥിയാണെന്നും എന്നാല്‍ കൂട്ടുകെട്ടില്‍ നിന്ന് ഇറങ്ങിക്കളിക്കണമെന്നും അഭിഷേക് പറഞ്ഞു.
എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സായ് കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ജാസ്മിനെ തളര്‍ത്തിക്കളഞ്ഞത്. ജാസ്മിന് പുറത്തുള്ള ഇമേജ്, ജാസ്മിന്റെ മാതാപിതാക്കളുടെ അഭിമുഖം, പ്രതിശ്രുത വോയ്‌സ് ക്ലിപ്പ്, ബിഗ് ബോസിന്റെ വാണിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സായ് കൃഷ്ണ ജാസ്മിനോട് പറഞ്ഞു. അതേസമയം പുറത്തെ കാര്യം ജാസ്മിനെ അറിയിച്ചതില്‍ സായ് കൃഷ്ണയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സായ് കൃഷ്ണയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജാസ്മിന്‍ ഹൗസിലെ തന്റെ സുഹൃത്തായ റസ്മിനെയും കൂട്ടി മുറ്റത്തേക്ക് പോകുകയും അവിടെവച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പുറത്തുപോയാല്‍ തനിക്ക് ആരും ഇല്ലേ, തന്റെ കുടുംബം പോലും ഇല്ലേ എന്ന് ജാസ്മിന്‍ ആകുലപ്പെട്ടു.
‘ഇത് എന്നെ തളർത്താൻ വേണ്ടി പറഞ്ഞതായി തോന്നുന്നില്ല. അതിനര്‍ത്ഥം അവര്‍ രണ്ടുമൂന്ന് ഇന്റര്‍വ്യൂകള്‍ കൊടുത്തിട്ടുണ്ട് എന്നല്ലേ? ഡീ അവര്‍ക്ക് എങ്ങനെ പറ്റിയടീ? അവര്‍ക്ക് വേണ്ടി വന്നവളല്ലേ ഞാന്‍. എന്നെ ഇത്രയും വര്‍ഷം കാണാത്തവരാണോ? എങ്ങനെ പറ്റിയെടീ? എനിക്ക് എന്താ ബോധം ഇല്ലേ? അല്ലെങ്കില്‍ അത്ര ചീപ്പാണോ ഞാന്‍,’ എന്നും ജാസ്മിന്‍ റസ്മിനോട് പറയുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here