ബിഗ് ബോസ് മത്സരം മുറുകുന്നു; ടിക്കറ്റ് ടു ഫിനാലെ ആദ്യ മൂന്ന് ടാസ്‌ക്കിലും പോയിന്റുകള്‍ വാരിക്കൂട്ടി അഭിഷേക്; തൊട്ടു പിന്നില്‍ സായി
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഇനി മൂന്ന് ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. പതിവുപോലെ ഫൈനലിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി ഒരാള്‍ ടിക്കറ്റ് ടു ഫിനാലെ നേടുന്ന മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ നേടുന്നയാള്‍ക്ക് നേരിട്ട് ടോപ്പ് ഫൈവില്‍ എത്താം എന്നതാണ് പ്രത്യേകത. ഇന്ന് നടന്ന മൂന്ന് ടാസ്‌കുകളില്‍ രണ്ടെണ്ണത്തില്‍ ഒന്നാം സ്ഥാനവും ഒന്നില്‍ രണ്ടാം സ്ഥാനവും നേടി അഭിഷേക് ലീഡ് ചെയ്യുകയാണ്.
ആദ്യ ടാസ്‌ക് ഗോള്‍ഡന്‍ റാബിറ്റ് ആയിരുന്നു. ഗാര്‍ഡന്‍ ഏരിയയില്‍ പത്ത് കളങ്ങളും ഓരോന്നിലും ഓരോ ഗോള്‍ഡന്‍ റാബിറ്റുമുണ്ട്. കൂടുകള്‍ തകര്‍ത്ത് റാബിറ്റിനെ സ്വന്തമാക്കുന്നതായിരുന്നു ഗെയിം. പലര്‍ക്കും ഈ ഗെയിം മനസിലാക്കിയെടുക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ആദ്യം ഔട്ട് ആയത് നോറയും ജാസ്മിനുമായിരുന്നു. ഈ ഗെയിമില്‍ മൂന്ന് പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയത് അഭിഷേകാണ്. രണ്ട് പോയിന്റുകളോടെ സായി രണ്ടാം സ്ഥാനത്തും.
കയ്യാലപ്പുറത്ത് എന്നായിരുന്നു രണ്ടാമത്തെ ഗെയിമിന്റെ പേര്. ക്ഷമയും ബാലന്‍സിങ്ങും അളക്കുന്ന ടാസ്‌ക് ആയിരുന്നു ഇത്. ആക്ടിവിറ്റി ഏരിയയില്‍ കുറെ ബോളുകളും മറ്റ് പ്രോപ്പര്‍ട്ടികളും ഉണ്ടാകും. ബസര്‍ അടിക്കുമ്പോള്‍ ഒരു ബോള്‍ എടുത്ത് പ്രോപ്പര്‍ട്ടിയുടെ ഒരറ്റത്ത് വയ്ക്കുക. ശേഷം ഹോള്‍ഡറില്‍ പിടിച്ച് ബാലന്‍സ് ചെയ്ത് പ്രോപ്പര്‍ട്ടിയുടെ എതിര്‍ഭാഗത്തുള്ള കപ്പിലേക്ക് ബോള്‍ വീഴ്ത്തുക എന്നതാണ് ടാസ്‌ക്. ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ കപ്പിനുള്ളില്‍ വീഴ്ത്തുന്ന വ്യക്തി ഈ ടാസ്‌കില്‍ വിജയിക്കും. ആറ് ബോളുകള്‍ വീഴ്ത്തി അഭിഷേക് മൂന്ന് പോയിന്റുകള്‍ നേടി. അര്‍ജുന്‍ രണ്ടും സിജോ ഒരു പോയിന്റും വീതവും നേതി.
മൂന്നാമത്തെ ഗെയിമായ പന്താട്ടത്തില്‍ ഗാര്‍ഡന്‍ ഏരിയയില്‍, മുകളില്‍ വീതി കൂടിയതും താഴെ വീതി കുറഞ്ഞതുമായ രണ്ട് പലകളും സ്റ്റാഡുകളും ഓരോ പന്തുകളും ഉണ്ടാകും. ആദ്യത്തെ ബസര്‍ അടിക്കുമ്പോള്‍ വീതി കൂടിയ ഭാഗത്ത് കയറി നിന്ന് സ്റ്റാന്‍ഡ് എടുത്ത് അതിന്റെ താഴ്ഭാഗത്ത് പിടിച്ച് അതില്‍ പന്ത് വച്ച് നില്‍ക്കുക. പന്ത് നിലത്ത് വീഴുകയോ കാല്‍ നിലത്ത് കുത്ത് കുത്തുകയോ ചെയ്താല്‍ ഔട്ട്. രണ്ടാമത്തെ ബസര്‍ അടിക്കുമ്പോള്‍ പുറത്താകാത്തവര്‍ പലകയുടെ രണ്ടാമത്തെ ഭാഗത്തേക്ക് നീങ്ങണം. ഓരോ ഘട്ടവും കഴിഞ്ഞ് നാലാമത്തെ ബസര്‍ അടിക്കുമ്പോള്‍ ടാസ്‌ക് അവസാനിപ്പിക്കണം. ഇതില്‍ ഏറ്റവും കൂടുതല്‍ സമയം നിന്ന് സായി മൂന്ന് പോയിന്റുകളും അഭിഷേക് രണ്ട് പോയിന്റും ഋഷി ഒരു പോയിന്റും നേടി. ഇപ്പോള്‍ അഭിഷേകിന് മൊത്തം അഞ്ച് പോയിന്റുകള്‍ ഉണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here