ടിക്കറ്റ് ടു ഫിനാലെ ജയിച്ചു കയറി അഭിഷേക് ശ്രീകുമാര്‍; ബിഗ് ബോസ് ടോപ് ഫൈവില്‍ ഇടം നേടി; രണ്ടാം സ്ഥാനത്ത് അര്‍ജുനും സായിയും; നന്ദനക്ക് വെറും ഒരു പോയിന്റ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പത്തുപേരാണ് ഹൗസില്‍ പരസ്പരം പോരാടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടിക്കറ്റ് ടു ഫിനാലെയുമായി ബന്ധപ്പെട്ട മത്സരങ്ങളാണ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ ടാസ്‌കുകളും പൂര്‍ത്തിയാക്കി 13 പോയിന്റുകളോടെ ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കിയിരിക്കുന്നത് അഭിഷേക് ശ്രീകുമാര്‍ ആണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബൗസ് ഹൗസില്‍ എത്തിയ മത്സരാര്‍ത്ഥിയാണ് അഭിഷേക്.

ഗോള്‍ഡന്‍ റാബിറ്റ്, കയ്യാലപ്പുറം, പന്താട്ടം, ചാഞ്ചാട്ടം, കൈത്താങ്ങ്, പൂച്ചക്കാരു മണികെട്ടും, ചവിട്ടുനാടകം എന്നിങ്ങനെയുള്ള ടാസ്‌കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി ഹൗസില്‍ നടന്നത്. അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എട്ടു പോയിന്റുകള്‍ വീതം നേടി അര്‍ജുനും സായിയും രണ്ടാം സ്ഥാനത്തെത്തി. ജിന്റോ- 6 സിജോ- 4 ശ്രീതു- 3 നോറ- 3 ജാസ്മിന്‍- 2 നന്ദന- 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പോയിന്റ് നില.

ഇതോടെ അഭിഷേക് ടോപ് ഫൈവില്‍ ഉണ്ടാകും എന്ന് പുറപ്പായി. ബാക്കിയുള്ള ഒമ്പത് പേരില്‍ ആരൊക്കെ വരും ദിവസങ്ങളില്‍ പുറത്തു പോകും ആരെല്ലാം ഫൈനല്‍ ഫൈവില്‍ ഇടംനേടും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top