നടന്‍ ദിലീപ് ബിഗ് ബോസ് ഹൗസിലേക്ക്; മത്സരാര്‍ത്ഥികള്‍ക്ക് വമ്പൻ സര്‍പ്രൈസ്; ജനപ്രിയൻ എത്തുന്നത് ‘പവി കെയര്‍ടേക്കര്‍’ വിശേഷങ്ങളുമായി

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുകൂട്ടം മനുഷ്യര്‍ ഒന്നിച്ചൊരു വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഏഴ് ആഴ്ചയാകുന്നു. ബിഗ് ബോസ് ഹൗസിലുള്ളവര്‍ പുറത്തു നടക്കുന്നതൊന്നും അറിയുന്നില്ല. ഏതെല്ലാം സിനിമകള്‍ റിലീസ് ചെയ്യുന്നുവെന്നോ വിജയിക്കുന്നുവെന്നോ പരാജയപ്പെടുന്നുവെന്നോ അവര്‍ അറിയുന്നില്ല. എന്നാല്‍ ഇങ്ങനെ ചില വിശേഷങ്ങളുമായാണ് നടന്‍ ദിലീപ് ഇന്ന് ബിഗ് ബോസ് ഹൗസില്‍ എത്തുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രം പവി കെയര്‍ടേക്കറിന്റെ പ്രമോഷന്റെ ഭാഗമായാണ് ദിലീപ് എത്തുന്നത്. ബിഗ് ബോസ് വീട്ടിലെ അംഗങ്ങളുമായി ദിലീപ് ആശയവിനിമയം നടത്തും. ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടനുമായ ഗബ്രി തനിക്കു ദിലീപുമായുള്ള സാമ്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇരുവരും അഭിനയ ലോകത്തേക്കെത്തിയത് കമല്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണെന്ന് ഗബ്രി ദിലീപിനോട് പറയുന്നുണ്ട്. പ്രണയ മീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ഗബ്രിയുടെ ആദ്യ ചിത്രം.

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ടേക്കര്‍ ഇന്ന് തിയറ്ററുകളില്‍ എത്തി. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ടേക്കര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top