‘ജാസ്മിന്‍ കള്ളങ്ങള്‍ക്കു മേല്‍ കള്ളം പറയുന്നു’; വീണ്ടും അഫ്‌സലിന്റെ തുറന്നു പറച്ചില്‍; താന്‍ ആളുകളുടെ മുന്നില്‍ കോമാളിയാകുന്നുവെന്നും അഫ്‌സല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായ ജാസ്മിന്‍ ജാഫറിനെതിരെ പുതിയ ആരോപണങ്ങളുമായി അഫ്‌സല്‍ അമീര്‍. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്ന വ്യക്തിയാണ് അഫ്‌സല്‍. ബിഗ് ബോസില്‍ ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് അഫ്‌സല്‍ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ജാസ്മിനുമായുള്ള ബ്രേക്കപ്പ് അഫ്‌സല്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ജാസ്മിന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അതിനിടെയാണ് ജാസ്മിനെതിരെ പുതിയ ആരോപണങ്ങളുമായി അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്.

“ഇന്നലെ ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു. അത് എല്ലായിടത്തും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നെ അവിടെ കുറ്റം പറയുന്നുണ്ട്. അതൊന്നും വിഷയമല്ല. ഞാന്‍ ഒരുപാട് സഹിച്ചതാണ്. എന്റെ വശത്ത് നിന്നും ഒരു ക്ലാരിഫിക്കേഷന്‍ വേണം എന്നുള്ളതുകൊണ്ടാണ് ഇത് പറയുന്നത്. ജാസ്മിന്‍ കള്ളങ്ങളുടെ മേല്‍ കള്ളങ്ങള്‍ പറയുന്നു. പറഞ്ഞ കാര്യങ്ങള്‍ പലതും മാറ്റി പറയുകയാണ്. ജാസ്മിന്‍ പറയുന്ന കാര്യങ്ങള്‍ മാറ്റി പറയുന്നു എന്ന് തെളിയിക്കാന്‍ കഴിയുന്നത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ജനങ്ങള്‍ കാര്യം അറിയണം. ജനങ്ങള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എല്ലാവരും അറിയം. എന്തിനാണ് ഇത്തരം കള്ളങ്ങള്‍ വിളിച്ച് പറയുന്നതെന്ന് അറിയില്ല. താന്‍ പറഞ്ഞത് കള്ളങ്ങാണല്ലോയെന്ന് പുറത്ത് വരുമ്പോള്‍ അവള്‍ മനസ്സിലാകുമായിരിക്കും,” തനിക്കും ജാസ്മിനും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും സത്യം അറിയാമെന്നും അഫ്‌സല്‍ വ്യക്തമാക്കുന്നു.

“ഒന്നര വര്‍ഷമായിട്ടുള്ള ഒരു സുഹൃത്ത് എന്ന രീതിയിലാണ് എന്നെക്കുറിച്ച് ജിന്റോയോട് പറയുന്നത്. എന്നാല്‍ ഒന്നര വര്‍ഷം പോലും ആയിട്ടില്ല. ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. അസ്ല മാര്‍ലിയുടെ കല്യാണത്തിനാണ് അവളെ പരിചയപ്പെടുന്നത്. അത് കഴിഞ്ഞ ജൂണിലായിരുന്നു. ജാസ്മിന്‍ പറയുന്ന കാര്യത്തില്‍ ഒരു സത്യവുമില്ല. ആദ്യ വീക്കില്‍ പറഞ്ഞത് എന്നാല്‍ ഇതല്ല. ഇപ്പോള്‍ ജിന്റോയോട് പറഞ്ഞ കാര്യം പുറത്ത് ഇറങ്ങിയിട്ട് അവള്‍ ന്യായീകരിക്കും. എനിക്ക് അവളെ നല്ല വ്യത്തിക്ക് അറിയാമല്ലോ. എന്റെ വ്യക്തിപരമായ കാര്യം ഞാന്‍ ജിന്റോയോട് പറയേണ്ടത് എന്തിനാണെന്നായിരിക്കും അവള്‍ ചോദിക്കുക. പല സമയത്ത് പലതരത്തില്‍ കാര്യങ്ങള്‍ പറയുന്നതാണ് പ്രശ്‌നം. ഇതെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നെയാണ്. ഞാന്‍ ആളുകളുടെ മുന്നില്‍ കോമാളിയാകുന്ന തരത്തിലാണ് ഇതൊക്കെ. ഇത്ര വലിയ ഒരു പ്ലാറ്റ് ഫോമില്‍ ഇരുന്നുകൊണ്ടാണ് ഇവള്‍ ഈ കള്ളങ്ങളെല്ലാം വിളിച്ച് പറയുന്നത്. ഇങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് വാ അടച്ച് മിണ്ടാതിരിക്കുന്നതെന്ന് എനിക്ക് തോന്നി,” അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top