ബിഗ് ബോസ് ഹൗസില്‍ നിന്ന് അപ്‌സര പുറത്ത്; ഇന്ന് പുറത്തുപോകുന്നത് അന്‍സിബയെന്ന് സൂചന; സര്‍പ്രൈസ് എവിക്ഷന്‍ ശരിക്കും ഞെട്ടിച്ചു

പത്തൊന്‍പത് മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചത്. ഇവരില്‍ ടോപ്പ് 5ല്‍ എത്തും എന്ന് പ്രേക്ഷകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര രത്‌നാകരന്‍. എന്നാല്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ അപ്‌സരയുടെ സര്‍പ്രൈസ് എവിക്ഷനില്‍ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. തുടക്കം മുതല്‍ നന്നായി ഗെയിം കളിച്ച് ടാസ്‌കുകളിലും മുന്നേറ്റം കാഴ്ചവച്ച മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര.

ശ്രീതു, അര്‍ജുന്‍, ജിന്റോ, അഭിഷേക്, ഋഷി, അന്‍സിബ, ജാസ്മിന്‍, അപ്‌സര എന്നീ എട്ട് പേരാണ് ഇക്കുറി നോമിനേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ ജാസ്മിന്‍, അഭിഷേക്, ഋഷി, അസ്പര ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിക്കുകയായിരുന്നു. ഇവര്‍ക്ക് മുന്നിലായുള്ള കളങ്ങളില്‍ ഓരോ കത്തുകളും ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ആദ്യം ഓരോരുത്തരോട് ഓരോ കളങ്ങളില്‍ നില്‍ക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് അതത് കളങ്ങളിലുള്ള കത്ത് വായിച്ച് അതിലെ നിര്‍ദേശമനുസരിച്ച് മത്സരാര്‍ത്ഥികള്‍ക്ക് നീങ്ങേണ്ടി വന്നു. ഋഷിക്ക് ലഭിച്ച ഒരു കത്തിലെ നിര്‍ദേശപ്രകാരം ഋഷി ലിവിംഗ് ഏരിയയില്‍ പോയിരുന്ന് പകരം ജിന്റോയെ പറഞ്ഞുവിട്ടു. ഏറ്റവും ഒടുവില്‍ ജിന്റോ, ജാസ്മിന്‍, അപ്‌സര, അഭിഷേക് എന്നിവര്‍ അവസാന കളങ്ങളില്‍ എത്തി. തങ്ങള്‍ക്ക് ലഭിച്ച കത്തെടുത്ത് വായിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. അപ്‌സരയ്ക്ക് ലഭിച്ച കത്തില്‍ എവിക്റ്റഡ് എന്നും മറ്റുള്ളവരുടെ കത്തുകളില്‍ സേവ്ഡ് എന്നുമായിരുന്നു എഴുതിയിരുന്നത്. പ്രേക്ഷകരെ പോലെ അപ്‌സരയ്ക്കും സഹമത്സരാര്‍ഥികള്‍ക്കും ഈ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തനിക്ക് ഇവിടെനിന്ന് പോകാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞ അപ്‌സര ഒടുവില്‍ തന്റെ സഹമത്സരാര്‍ഥികളോട് യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തേക്കു പോയി.

ഇന്നത്തെ എവിക്ഷന്‍ പ്രക്രിയയില്‍ അന്‍സിബ പുറത്തു പോകുന്നുവെന്നാണ് സൂചന. ഈ സീസണിലെ ഏറ്റവും വലിയ മൈന്റ് ഗെയിമര്‍ എന്ന് വിശേഷിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അന്‍സിബ. അതേസമയം ഹൗസില്‍ കാര്യമായി ഇടപെടുന്നില്ലെന്നും ഒരു കട്ടിലില്‍ ഇരുന്ന് മറ്റ് മത്സരാര്‍ത്ഥികളെ മാനിപ്പുലേറ്റ് ചെയ്ത് അനാവശ്യ വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top