അപ്‌സര ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായോ? കുറിപ്പുമായി ഭര്‍ത്താവ് ആല്‍ബി; ‘പിആര്‍ ടീം ജയിച്ചു നമ്മള്‍ തോറ്റു’; വോട്ട് നേടാനുള്ള അടവെന്ന് വിമര്‍ശനം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ 13 മത്സരാര്‍ത്ഥികളാണ് ഇനി ബാക്കി. ഇക്കുറി വീക്കെന്‍ഡ് എപ്പിസോഡ് ഇല്ലാതിരുന്നതുകൊണ്ട് എവിക്ഷന്‍ പ്രക്രിയ നടന്നിട്ടില്ല. എന്നാല്‍ മത്സരാര്‍ത്ഥിയായ അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. അപ്‌സര പുറത്തായെന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു ആല്‍ബിയുടെ പോസ്റ്റ്.
”അപ്പോ കാര്യങ്ങള്‍ അങ്ങിനെയാണ്. പലരും എനിക്ക് മെസ്സേജ് അയക്കുന്നു. അപ്സര പുറത്തായെന്നും പറഞ്ഞ്. പിആര്‍ ടീമുകള്‍ ജയിച്ചു. നമ്മള്‍ തോറ്റു. അപ്സര എന്ന ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ടവര്‍ക്കും, വോട്ട് ചെയ്തവര്‍ക്കും നന്ദി. ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവര്‍ക്കും നന്ദി. നല്ല മത്സരാര്‍ത്ഥികള്‍ക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ. തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്റെ കൂടെയുണ്ടാവും. ഞാന്‍ പൊന്നു പോലെ നോക്കുകയും ചെയ്തോളാം,” എന്നാണ് ആല്‍ബിയുടെ വാക്കുകള്‍.
അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. വോട്ട് നേടാനുള്ള ആല്‍ബിയുടെ തന്ത്രങ്ങളാണ് ഇതെല്ലാം എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here