അഭിഷേക് നുണയനെന്ന് ജാസ്മിന്‍; ‘നീ അടുത്തയാളെ നോക്ക്’ എന്ന് അഭിഷേക്; ബിഗ് ബോസ് ഹൗസില്‍ വീണ്ടും ഗബ്രി ചര്‍ച്ച, പൊരിഞ്ഞ അടി
ബിഗ് ബോസ് മലയാളം സീസണ്‍ 6 എഴുപത്തിയഞ്ച് ദിനങ്ങള്‍ പിന്നിട്ട് യാത്ര തുടരുകയാണ്. ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതും ജാസ്മിന്‍, ഗബ്രി കൂട്ടുകെട്ടായിരുന്നു. ഗബ്രി പുറത്തായതോടെ ഒറ്റക്കായ വിഷമത്തിലായിരുന്നു ജാസ്മിന്‍. എങ്കിലും ഫാമിലി വീക്ക് കഴിഞ്ഞതോടെ കുറച്ചുകൂടി സമാധാനത്തോടെ പോകുകയായിരുന്നു ബിഗ് ബോസ് ഹൗസ്. ജാസ്മിനും കൂടുതല്‍ ഊര്‍ജത്തിലായിരുന്നു. അതിനിടയിലാണ് അഭിഷേകുമായുള്ള തര്‍ക്കം ഉടലെടുക്കുന്നത്.
ലിവിങ് ഏരിയയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. “എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകളുടെ അടുത്താണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെ എല്ലാവരും അങ്ങനെ അല്ല,” അഭിഷേക് പറയുന്നുണ്ട്. “അങ്ങനെയെങ്കില്‍ അഭിഷേക് ബിഗ് ബോസിന്റെ ഈ വാതില്‍ കടന്ന് ഇങ്ങോട്ട് വരാന്‍ പാടില്ലായിരുന്നു. ബാക്കിയുള്ള എല്ലാവരും ഇവിടെ വന്നിരിക്കുന്നത് ഈച്ചയാട്ടി ഇരിക്കാനാണെന്ന് കരുതരുത്,” എന്നായിരുന്നു അഭിഷേകിനുള്ള ജാസ്മിന്റെ മറുപടി.
ഇതോടെ അഭിഷേക് ഗബ്രിയുടെ പേരെടുത്തിടുന്നുണ്ട്. “ഗബ്രിയോട് പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നോ” എന്ന് അഭിഷേക് ജാസ്മിനോട് ചോദിച്ചു. ഗബ്രിയുടെ പേര് കേട്ടതോടെ ജാസ്മിന്റെ മുഖം മാറുന്നതു കാണാം. ഇല്ലാത്ത കാര്യങ്ങള്‍ സംസാരിക്കരുതെന്നു ജാസ്മിന്‍ പറയുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വഴക്കിലേക്ക് പോകുകയാണ്.
“നിന്നെപ്പോലെ വ്യക്തിത്വമില്ലാത്താ ആളുകളോട് സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്, അമ്പത് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യത്തെ ആളെ പറത്തി വിട്ടില്ലേ ഇനി അടുത്ത ആളെ വിളിക്ക്,” എന്നെല്ലാം അഭിഷേക് പറയുമ്പോള്‍ “എടാ നുണയാ, നുണ പറയരുത്,” എന്നാണ് ജാസ്മിന്‍ മറുപടിയായി പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here