‘നിന്നെപ്പോലെ കൂടെ നിന്ന് കുതികാല് വെട്ടിയില്ല’; ബിഗ് ബോസ് വീട്ടില്‍ തര്‍ക്കിച്ച് ജാസ്മിനും ഗബ്രിയും; രണഭൂമി ടാസ്‌കില്‍ വിജയിച്ച് ടണല്‍ ടീം
പുതിയ ക്യാപ്റ്റനെ കണ്ടെടുക്കാനുള്ള ആവേശകരമായ മത്സരമായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസില്‍ നടന്നത്. പവര്‍, ഡെന്‍, നെസ്റ്റ് ടണല്‍ ടീമുകള്‍ രണഭൂമി ടാസ്‌ക്കില്‍ ഏറ്റമുട്ടി. യുദ്ധഭൂമിക്കു സമാനമായ പോരാട്ടങ്ങളാണ് രണഭൂമി ടാസ്‌കില്. ജിന്റോ ടീം ഡെന്നിന്റെയ സേനാധിപതിയും സായ് പവര്‍ ടീമിന്റെയും അര്‍ജുന്‍ നെസ്റ്റിന്റെയും ഋഷി ടണല്‍ ടീമിന്റെയും സേനാധിപതികളായിരുന്നു.
ടാസ്‌കിന്റെ ആദ്യഘട്ടതത്തില്‍ ഓരോ ടീമിലെയും മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ വാക്‌പോരാണ് നടന്നത്. തങ്ങള്‍ക്ക് പറയാനുള്ളത് മറ്റുള്ളവരുടെ മുഖത്ത് നോക്കി പറഞ്ഞു. ഇക്കൂട്ടത്തില്‍ ബോളുകളെറിയണം. ഏറ്റവും കൂടുതല്‍ ബോളുകള്‍ ലക്ഷ്യസ്ഥാനത്തെത്തിച്ച ടീമാണ് മത്സരത്തിലെ വിജയി.
ഇതിനിടെ റസ്മിനും ഗബ്രിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ‘നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുത്’ എന്ന് ഗബ്രി റസ്മിനോട് പറഞ്ഞു. ഇതുകേട്ട ജാസ്മിനാണ് ഗബ്രിക്ക് മറുപടി നല്‍കിയത്. ‘കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല’ എന്നായിരുന്നു ജാസ്മിന്റെ മറുപടി. ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഗബ്രി ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയി. രണ്ടാം റൗണ്ടിലെ വാക്‌പോരും ബോളേറും കഴിഞ്ഞ് വിജയം വരിച്ചത് ടണല്‍ ടീം ആയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here