റോക്കിയുടെ തല്ലില്‍ പരിക്കേറ്റ സിജോ ആശുപത്രിയില്‍; ജിന്റോയും ഗബ്രിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം; ഇടപെട്ട് ബിഗ് ബോസ്
നാടകീയ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍. എല്ലാ ദിവസവുമെന്നോണം അടിയും വഴക്കും തര്‍ക്കങ്ങളും. സിജോയെ അടിച്ച റോക്കി പുറത്തുപോയി. റോക്കിയുടെ അടിയില്‍ താടിയെല്ലിന് സാരമായി പരിക്കേറ്റ സിജോയെ ആശുപത്രയിലും പ്രവേശിപ്പിച്ചു. സിജോയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ബിഗ് ബോസ് അറിയിച്ചത്. ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞ അന്തരീക്ഷം എന്ന് തണുപ്പിക്കാന്‍ ഈയാഴ്ച എവിക്ഷന്‍ ഇല്ലെന്നു ബിഗ് ബോസ് പ്രഖ്യാപിച്ചു. ബിഗ് ബോസ് ഹൗസ് ഒന്ന് ശാന്തമായി വരുന്നതിനിടെ മത്സരാര്‍ത്ഥികളായ ഗബ്രിയും ജിന്റോയും തമ്മിലുണ്ടായ വാക്കേറ്റമാണ് പുതിയ പ്രശ്‌നം.
പവര്‍ റൂമിന്റെ തീരുമാനങ്ങള്‍ പവര്‍ റൂം അംഗമായ ജിന്റോ തന്നോട് വെളിപ്പെടുത്തി എന്ന നോറയുടെ തുറന്നുപറച്ചിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജിന്റോ വെളിപ്പെടുത്തിയതെന്നും നോറ പറഞ്ഞു. ഇതേ തുടര്‍ന്ന് ജിന്റോയ്ക്ക് ശിക്ഷ നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നു.
അതിനിടെ ജിന്റോ ഒരിടത്തും സമയത്തിന് വരില്ലെന്ന് സഹമത്സരാര്‍ത്ഥിയായ ശ്രീരേഖ പരാതിപ്പെട്ടു. മറ്റ് അംഗങ്ങളെ വിളിക്കാന്‍ കാത്തുനിന്നാണ് താന്‍ വൈകുന്നത് എന്നാണ് ഇതിന് കാരണമായി ജിന്റോ പറഞ്ഞത്. അവിടംകൊണ്ട് തീര്‍ന്നില്ല. ഗബ്രി വൈകി വരുന്നതിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ലേ എന്ന് ജിന്റോ ചോദിച്ചു. രാവിലെ എഴുന്നേറ്റാല്‍ തനിക്ക് ബാത്ത്‌റൂമില്‍ ഇടക്കിടെ പോകണം എന്ന് ഗബ്രി പറഞ്ഞതായും ജിന്റോ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ചു പറഞ്ഞു. ഇത് ഗബ്രിയെ രോഷാകുലനാക്കി.
അത് തന്റെ ആരോഗ്യാവസ്ഥയാണെന്നും, ജിന്റോ അതിനെ വളച്ചൊടിച്ചെന്നും ഗബ്രി പറഞ്ഞു. എന്നാല്‍ താന്‍ സംസാരിക്കുമ്പോള്‍ അത് മുഴുവനാക്കാന്‍ സമ്മതിക്കാതെ ഗബ്രി ഇടയില്‍കയറി സംസാരിക്കുകയാണെന്ന് ജിന്റോയും പറഞ്ഞു. അതിനിടെ ഗബ്രി ജിന്റോയെ മണ്ടന്‍ എന്നുവിളിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ ഒടുവില്‍ ബിഗ് ബോസ് ഇടപെട്ട് എല്ലാവരോടും ശാന്തരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here