കുട്ടികള്‍ കാണുന്ന ഷോയില്‍ ഇത്തരം ഡ്രസ്സ് ഇടരുതെന്ന് ജിന്റോ; എന്റെ കെട്ട്യോനില്ലാത്ത ടെന്‍ഷന്‍ ജിന്റോയ്ക്ക് വേണ്ടെന്ന് ശരണ്യ; ബിഗ് ബോസില്‍ പോര് മുറുകുന്നു

ബിഗ് ബോസ് ഹൗസിലെ സഹമത്സരാര്‍ത്ഥിയായ ശരണ്യയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് ജിന്റോ. ശരണ്യ ധരിച്ച ഓറഞ്ച് നിറത്തിലുള്ള ക്രോപ്പ് സ്ലീവ്‌ലെസ്സ് ടോപ്പും ജീന്‍സ് ജംപ് സ്യൂട്ടുമാണ് ജിന്റോയെ പ്രകോപിപ്പിച്ചത്. കുട്ടികള്‍ അടക്കമുള്ളവര്‍ കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്നും ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്നും ജിന്റോ ശരണ്യയോട് ആവശ്യപ്പെട്ടു. ഇതോടെ ശണ്യ ജിന്റോയോട് പൊട്ടിത്തെറിച്ചു.

‘എന്റെ ഡ്രസ്സിന് എന്താണ് പ്രശ്‌നം?. നിങ്ങള്‍ക്ക് തോന്നിയത് പറയാനല്ല ഞാന്‍. ഞാന്‍ ഡ്രസ് ഇടുന്നത് എന്റെ കംഫര്‍ട്ടിന് അനുസരിച്ചാണ്. എന്റെ ഡ്രസ്സിന് എന്താണ് കുഴപ്പം? എന്റെ കെട്ട്യോനോ എന്റെ കുടുംബത്തിനോ ഇല്ലാത്ത ടെന്‍ഷന്‍ ജിന്റോ എന്ന മത്സരാര്‍ത്ഥിക്കു വേണ്ട,’ ശരണ്യ തുറന്നടിച്ചു. ഇതോടെ ഹൗസിലെ മറ്റുള്ളവരും ശരണ്യയ്‌ക്കൊപ്പം ചേര്‍ന്നു. ഒരാള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം വസ്ത്രം ധരിക്കരുതെന്ന് പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്ന് സായ് കൃഷ്ണ അടക്കമുള്ളവര്‍ ജിന്റോയോട് പറഞ്ഞു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വിശേഷങ്ങള്‍ക്കു ശേഷം ബിഗ് ബോസ് ഹൗസ് വീണ്ടും പഴയ സ്ഥിതിയിലേക്ക് പോകുകയാണ്. ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ജിന്റോയും ഇടംപിടിച്ചിട്ടുണ്ട്. ഓപ്പണ്‍ നോമിനേഷനാണ് ഇക്കുറി ബിഗ് ബോസ് നടത്തിയത്. നോമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ കറുത്തചായം തേക്കാന്‍ ബിഗ് ബോസ് മത്സാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി പവര്‍ ടീം ആദ്യം തന്നെ ജിന്റോയെ നോമിനേറ്റ് ചെയ്തു. ശ്രീതു, ശരണ്യ, ശ്രീരേഖ, റിഷി, അന്‍സിബ, അഭിഷേക്, ജാന്‍മണി എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഉള്‍പ്പെട്ട മറ്റ് മത്സരാര്‍ത്ഥികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top