റസ്മിന്‍ മോഹന്‍ലാലിനെ അപമാനിച്ചെന്ന് ജിന്റോ; നാടിനും കുറ്റം; ബിഗ് ബോസ് ഹൗസില്‍ മുട്ടത്തോട് വിതറി റസ്മിന്റെ പ്രതികാരം

തുടക്കത്തില്‍ മണ്ടന്‍, തൊട്ടാവാടി എന്നൊക്കെ വിളിച്ചിരുന്നവരെക്കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മികച്ച ഗെയ്മര്‍ എന്ന് തിരുത്തി വിളിപ്പിക്കുകയാണ് ജിന്റോ. പവര്‍ റൂമിലേക്ക് പ്രവേശനം ലഭിച്ചതോടെയാണ് ജിന്റോയുടെ ഉള്ളിലെ മൈന്‍ഡ് ഗെയ്മര്‍ സടകുടഞ്ഞ് ഉണര്‍ന്നത്. പവര്‍ റൂമില്‍ തനിക്കൊപ്പമുള്ള റസ്മിനുമായി ഇന്ന് ജിന്റോ കയര്‍ത്തു.

മോണിങ് ടാസ്‌കിനെ തുടര്‍ന്നുണ്ടായ ചെറിയ അസ്വസ്ഥതകൾ വലിയ വഴക്കിലേക്ക് എത്തുകയായിരുന്നു. സഹതാരങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കുക എന്നതായിരുന്നു ഇന്ന് ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്. വീക്കെന്‍ഡ് എപ്പിസോഡില്‍ റസ്മിന്‍ മോഹന്‍ലാലിനോട് മോശമായി പെരുമാറി എന്നാണ് ജിന്റോ പറഞ്ഞത്. ഇത് റസ്മിന്‍ വരുന്ന ഏരിയയുടെ പ്രശ്‌നമാകും എന്നുകൂടി ജിന്റോ പറഞ്ഞു. എന്നാല്‍ തന്റെ നാടിനെ പറഞ്ഞത് റസ്മിന് കൊണ്ടു.

തനിക്ക് അവസരം വന്നപ്പോള്‍ ജിന്റോയ്ക്കുള്ള പണി റസ്മിന്‍ തിരിച്ചുകൊടുത്തു. പവര്‍ റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ ജിന്റോ പുറത്തു പറയുന്നുവെന്ന് റസ്മിനും അര്‍ജുനും ആരോപിച്ചു. ടാസ്‌കിനു ശേഷം ജിന്റോയ്ക്ക് ശിക്ഷയായി ഫ്‌ളോര്‍ ക്ലീനിങ് ആണ് നല്‍കിയത്. പിന്നീട് വാക്കുതര്‍ക്കം രൂക്ഷമാകുകയും ജിന്റോ റസ്മിന്റെ നാടിനെ വീണ്ടും അധിക്ഷേപിക്കുകയുമുണ്ടായി. ഇതോടെ ദേഷ്യം മൂത്ത റസ്മിന്‍ തൊട്ടടുത്തുണ്ടായിരുന്ന വേസ്റ്റ് ബിന്നില്‍ നിന്നും മുട്ടത്തോടടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് ഫ്‌ളോറില്‍ വിതറുകയും ജിന്റോയോട് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. റസ്മിന്റെ ഈ പ്രവൃത്തിയെ മറ്റ് മത്സരാര്‍ത്ഥികള്‍ വിമര്‍ശിച്ചു. തുടര്‍ന്ന് റസ്മിന്‍ തന്നെ താന്‍ കൊണ്ടുവന്നിട്ട മുട്ടത്തോടുകള്‍ എടുത്ത് മാറ്റി. ജിന്റോയും റസ്മിനൊപ്പം കൂടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top