ജിന്റോയെ എയറില്‍ നിര്‍ത്തി മോഹന്‍ലാല്‍; ക്യാപ്റ്റന്‍ പവര്‍ ടീമിന്റെ കളിപ്പാവയെന്ന് മത്സരാര്‍ത്ഥികൾ; ചരടുവലിക്കുന്നത് സിബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ രണ്ടാം തവണയും ക്യാപ്റ്റന്‍ ആയ ആളാണ് ജിന്റോ. ഇന്ന് നടന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ ജിന്റോയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള അവലോകനമായിരുന്നു. 11 വോട്ട് നേടി ക്യാപ്റ്റന്‍ ആയ ആളാണ് ജിന്റോ. എന്നാല്‍ അവലോകനത്തില്‍ ജിന്റോയ്ക്ക് വോട്ട് ചെയ്ത ശ്രീരേഖ ഉള്‍പ്പെടെയുള്ളവര്‍ ജിന്റോയുടെ ക്യാപ്റ്റന്‍സി മോശമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.

അപ്‌സര, ജാസ്മിന്‍, നോറ, ശ്രീരേഖ, ഗബ്രി, ശ്രീതു, റസ്മിന്‍ തുടങ്ങിയവരെല്ലാം ജിന്റോയുടെ ക്യാപ്റ്റന്‍സി വമ്പന്‍ പരാജയമായിരുന്നു എന്ന് വിധിയെഴുതി. അട്ടര്‍ ഫ്‌ളോപ്പ് എന്നാണ് പലരും പറഞ്ഞത്. ജിന്റോയ്ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. പവര്‍ ടീം പറയുന്നതനസുരിച്ച് കളിക്കുകയാണ് എന്നെല്ലാം ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ക്യാപ്റ്റന്‍ തന്നെയാണ് വീട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് നോറ അഭിപ്രായപ്പെട്ടു. താന്‍ ജിന്റോയ്ക്ക് വോട്ട് ചെയ്ത ആളാണ്, എന്നാല്‍ ജിന്റോ നിരാശപ്പെടുത്തി എന്ന് ശ്രീരേഖ പറഞ്ഞു. അട്ടര്‍ ഫ്‌ളോപ്പ് എന്നാണ് ജിന്റോയുടെ ക്യാപ്റ്റന്‍സിയെ റസ്മിന്‍ വിശേഷിപ്പിച്ചത്. ജിന്റോ പവര്‍ ടീമിന്റെ കയ്യിലെ കളിപ്പാവയാണെന്ന് ഗബ്രി ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചു. സിബിന്‍ ആണ് ജിന്റോയെ നിയന്ത്രിക്കുന്നതെന്ന് സിബിന്റെ പേരെടുത്ത് പറയാതെ ജാസ്മിന്‍ വ്യക്തമാക്കി.

സിബിനും പവര്‍ ടീമും വാരാന്ത്യ എപ്പിസോഡില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ജിന്റോയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ ജിന്റോയെ കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് പൂജ പറഞ്ഞു. ഓരോ തവണയും എന്ത് ചെയ്യണം എന്ന് ജിന്റോ പവര്‍ ടീമിനോട് വന്ന് ചോദിക്കും. തനിയെ എടുക്കേണ്ട തീരുമാനങ്ങള്‍ പോലും ജിന്റോ പവര്‍ ടീമിനോട് ചോദിച്ചതിനു ശേഷമാണ് എടുത്തിരുന്നതെന്ന് പവര്‍ ടീം അംഗമായ പൂജ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top