ഒടുവില്‍ ഡിജെ സിബിന്‍ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക്; ഞെട്ടിത്തരിച്ച് സഹമത്സരാര്‍ത്ഥികള്‍; വിശ്രമം ആവശ്യമെന്ന് ബിഗ് ബോസ്

തിങ്കളാഴ്ച രാവിലെ മുതല്‍ തനിക്ക് ബിഗ് ബോസ് ഹൗസിന് പുറത്തു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തെത്തിയ ഡിജെ സിബിന്‍. മാനസികാരോഗ്യം ശരിയല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുറത്തു പോകണം എന്ന് സിബിന്‍ ആവശ്യപ്പെട്ടത്. സിബിനെ സമാധാനിപ്പിക്കാന്‍ ബിഗ് ബോസും ഹൗസിലെ മറ്റ് അംഗങ്ങളും ശ്രമിച്ചിരുന്നു. പിടിച്ചുനില്‍ക്കാന്‍ സിബിനും ശ്രമിച്ചു. പക്ഷെ മാനസികാരോഗ്യം വഷളാകുന്നു എന്ന അവസ്ഥയില്‍ ബിഗ് ബോസിനോട് കാര്യം പറഞ്ഞ് സിബിന്‍ പുറത്തു പോയിരിക്കുകയാണ്.

കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ ജാസ്മിനോട് അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സിബിനെ പവര്‍ ടീമില്‍ നിന്നും പുറത്താക്കി ഡയറക്ട് നോമിനേഷനില്‍ ഇട്ടിരുന്നു. ഇതിനൊപ്പം നിരവധി വിമര്‍ശനങ്ങള്‍ സിബിന്‍ നേരിട്ടിരുന്നു. ഇതിന്റെ ഫലമായി തിങ്കളാഴ്ച എപ്പിസോഡില്‍ രാവിലെ മുതല്‍ സിബിന്‍ മാനസികമായി തളര്‍ന്നിരിക്കുന്നതായി കാണാമായിരുന്നു. ബിഗ് ബോസ് ഇടപെട്ട് സിബിന് സൈക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കിയിരുന്നു. ഇതോടെ അല്‍പം ആശ്വാസത്തോടെ ഹൗസിലേക്ക് മടങ്ങിയ സിബിൻ ഒരാഴ്ച കൂടി താന്‍ ശ്രമിച്ചുനോക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പഴയ ഫോമില്‍ ഗെയിമിലേക്ക് തിരിച്ചുവരാന്‍ സിബിന് കഴിഞ്ഞില്ല. ഇതോടെയാണ് ക്വിറ്റ് ചെയ്യുന്ന കാര്യം സിബിന്‍ വീണ്ടും പരിഗണിച്ചതും കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് സംസാരിച്ചതും. താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ പറ്റുന്നില്ലെന്നും സിബിന്‍ പറഞ്ഞു. ഡോക്ടറോട് സംസാരിച്ചതില്‍ നിന്നും സിബിന് വിശ്രമം ആവശ്യമാണെന്ന് മനസിലാക്കുന്നുവെന്നും അതിനാല്‍ പുറത്തേക്ക് കൊണ്ടുപോകുന്നുവെന്നുമാണ് ബിഗ് ബോസ് പറഞ്ഞത്. പിന്നാലെ സിബിനെ മാറ്റുകയും ചെയ്തു.

മറ്റ് മത്സരാര്‍ത്ഥികളേയും ഇക്കാര്യം ബിഗ് ബോസ് അറിയിച്ചു. സിബിനെ ഹൗസിന് പുറത്തേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും സൈക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് സിബിന് വിശ്രമം ആവശ്യമാണെന്നും ബിഗ് ബോസ് ഹൗസിലെ അംഗങ്ങളോട് പറഞ്ഞു. അതേസമയം ബിഗ് ബോസിന്റെ അറിയിപ്പില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. ഋഷിയും ജിന്റോയും അടക്കമുള്ളവര്‍ കടുത്ത നിരാശയാണ് പങ്കുവെച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top