സിബിന്‍ എന്ന വന്മരം വീണോ?; ‘പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല, മാനസികമായി തളരുന്നു’; ബിഗ് ബോസിനോട് കരഞ്ഞുപറഞ്ഞ് സിബിന്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ എത്തിയ മത്സരാര്‍ത്ഥിയാണ് ഡിജെ സിബിന്‍. ചെറിയ സമയംകൊണ്ടു തന്നെ ധാരാളം ഫാന്‍സിനെ ഉണ്ടാക്കിയെടുത്ത സിബിന്‍ തുടക്കം മുതലേ ട്രിഗര്‍ ഗെയിം ആയിരുന്നു കളിച്ചുകൊണ്ടിരുന്നത്. ജാസ്മിനും ഗബ്രിയുമായിരുന്നു സിബിന്റെ ലക്ഷ്യം. ജാസ്മിനെ തളര്‍ത്താന്‍ ശ്രമിച്ച് ഒടുവില്‍ സിബിന്‍ തളര്‍ന്ന അവസ്ഥയിലാണ് ഇപ്പോള്‍. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ ജാസ്മിനോട് അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സിബിനെ പവര്‍ ടീമില്‍ നിന്നും പുറത്താക്കി ഡയറക്ട് നോമിനേഷനില്‍ ഇട്ടിരുന്നു. ഇതിനൊപ്പം നിരവധി വിമര്‍ശനങ്ങള്‍ സിബിന്‍ നേരിട്ടിരുന്നു. ഇതിന്റെ ഫലമായി തിങ്കളാഴ്ച എപ്പിസോഡില്‍ രാവിലെ മുതല്‍ സിബിന്‍ മാനസികമായി തളര്‍ന്നിരിക്കുന്നതായി കാണാമായിരുന്നു. ഹൗസില്‍ നിന്നും പുറത്തുപോകണം എന്നാവശ്യപ്പെട്ട് സിബിന്‍ പൊട്ടിക്കരയുന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തി സൈക്കോളജിസ്റ്റ് സഹായം നല്‍കാമെന്ന് ബിഗ് ബോസ് അറിയിച്ചെങ്കിലും സിബിന്‍ കൂട്ടാക്കിയില്ല.

മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നും തന്നെ പുറത്താക്കണം എന്നും ആവശ്യപ്പെട്ട് സിബിന്‍ മൈക്ക് ക്യാമറയ്ക്ക് മുന്നില്‍ ഊരിവയ്ക്കുന്നത് പ്രമോയില്‍ കാണാം. ഇത്രയ്ക്ക് മനോധൈര്യമില്ലാത്ത ആളാണോ സിബിന്‍ എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. സിബിന്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്ന ജാസ്മിനും ഗബ്രിയും ഉള്‍പ്പെടെയുള്ളവര്‍ സിബിനോട് പോയി സംസാരിച്ചെങ്കിലും തനിക്ക് പോകണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സിബിന്‍. ശ്രീതു, സായി, ഋഷി തുടങ്ങിയവര്‍ സിബിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തനിക്കുവേണ്ടിയെങ്കിലും ഇവിടെ പിടിച്ചു നില്‍ക്കാന്‍ ജിന്റോ സിബിനോട് ആവശ്യപ്പെട്ടു.

മുമ്പ് താന്‍ വിഷാദത്തിലേക്ക് പോയിട്ടുണ്ടെന്നും കഷ്ടപ്പെട്ടാണ് അവിടെ നിന്ന് തിരികെ വന്നതെന്നും സിബിന്‍ പറഞ്ഞു. ഇനിയും അതുപോലൊരു സാഹചര്യത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്നും സിബിന്‍ ബിഗ് ബോസിനെ അറിയിച്ചു. ഇതോടെ സിബിന് സംസാരിക്കാന്‍ ഒരാളുടെ സേവനം നല്‍കാമെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും താന്‍ ഇപ്പോള്‍ കരയുന്നത് പോലും കണ്ടന്റ് ആണെന്ന തരത്തില്‍ ആളുകള്‍ വ്യാഖ്യാനിച്ചേക്കാമെന്നും സിബിന്‍ പറയുന്നുണ്ട്.

നോമിനേഷന്‍ ടൈമില്‍ താന്‍ ഈ വീട്ടിലെ അംഗമല്ലെന്നും ആരോടും സംസാരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് സിബിന്‍ മാറിയിരിക്കുന്നുണ്ടായിരുന്നു. എന്നാല് പിന്നീട് നോമിനേഷനില്‍ പങ്കെടുത്തു. സിബിനെ കണ്ണുകെട്ടി കൊണ്ടുപോകുന്നത് കാണാം. പുറത്തേക്കാണോ എന്നത് വ്യക്തമായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top