കാണാന്‍ കൊതിച്ചവര്‍ അരികിലെത്തി; ബിഗ് ബോസില്‍ ഇത് ഫാമിലി വീക്ക്; ആദ്യം ഹൗസിലെത്തിയത് അന്‍സിബയുടെയും ഋഷിയുടെയും അമ്മമാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 മുതലാണ് ഫാമിലി വീക്ക് ആരംഭിച്ചത്. കഴിഞ്ഞ സീസണില്‍ 80 ദിവസത്തിനു ശേഷമാണ് ഫാമിലി വീക്ക് തുടങ്ങിയതെങ്കില്‍ ഇക്കുറി 70 ദിവസം പോലും പിന്നിടുന്നതിന് മുമ്പേ ആരംഭിച്ചു. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ ബിഗ് ബോസ് ഹൗസിലെത്തുകയും എല്ലാവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയുമാണ് ഇതിന്‌റെ ഭാഗമായി ചെയ്യുന്നത്. ഈ സീസണില്‍ ആദ്യം ബിഗ് ബോസ് ഹൗസില്‍ എത്തിയത് ഋഷിയുടെയും അന്‍സിബയുടെയും വീട്ടുകാരാണ്.

ഋഷിയുടെ അമ്മയും സഹോദരനും, അന്‍സിബയുടെ അമ്മയും സഹോദരനുമാണ് വീട്ടില്‍ എത്തിയത്. ‘എന്നമ്മേ ഒന്നു കാണാന്‍…’ എന്ന പാട്ടിന്റെ അകമ്പടിയോടെയായിരുന്നു ബിഗ് ബോസ് ഇവരെ ഒരു ഇന്നോവ കാറില്‍ വീട്ടില്‍ എത്തിച്ചത്. രണ്ടുപേരുടെയും വീട്ടുകാര്‍ തങ്ങളുടെ മക്കളോടും മറ്റ് മത്സരാര്‍ത്ഥികളോടും സംസാരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഋഷി അമ്മയെയും സഹോദരനെയും സ്വീകരിച്ചത്.

രണ്ട് അമ്മമാര്‍ക്കും ബിഗ് ബോസ് ഓരോ ടാസ്‌ക്കുകള്‍ നല്‍കി. മക്കളുടെ ഇതുവരെയുള്ള വളര്‍ച്ചയെ കുറിച്ച് സംസാരിക്കാനായിരുന്നു അത്. അന്‍സിബ കുടുംബത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും വീട്ടുകാരെയും സഹോദരങ്ങളെയും ഒരുനിലയില്‍ എത്തിച്ചതിനു ശേഷമേ വിവാഹം കഴിക്കൂ എന്ന തീരുമാനവുമെല്ലാം അന്‍സിബയുടെ ഉമ്മ ബിഗ് ബോസ് ഹൗസില്‍ പങ്കുവച്ചു. അൻസിബയുടെ വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും ആ ഉമ്മ പറഞ്ഞു. വീട്ടിലെ സമാധാനമില്ലാത്ത അന്തരീക്ഷത്തെയും സാമ്പത്തിക ഞെരുക്കങ്ങളെയും അതിജീവിച്ച് ഋഷി എങ്ങനെ തന്റെ സ്വപ്‌നത്തില്‍ എത്തി എന്നതിനെക്കുറിച്ചാണ് ഋഷിയുടെ അമ്മ സംസാരിച്ചത്.

ഇതിനിടെ ഋഷിയുടെ വീട്ടുകാരെ കണ്ട സായ് കൃഷ്ണയുടെ പ്രതികരണമായിരുന്നു ശ്രദ്ധേയം. തന്റെ വീട്ടുകാരെ കൊണ്ടുവരരുത് അവര്‍ വരരുത് എന്നാണ് പറയുന്നത്. ‘അയ്യോ..വരല്ലേ.. വരല്ലേ..ആരും വരല്ലേ. എന്റെ അച്ഛനെ ഒന്നും ഒരിക്കലും കൊണ്ട് വരരുത്. അച്ഛന്‍ വന്നാല്‍ ഞാന്‍ തീര്‍ന്ന്. ഈ വീട് ഞാന്‍ പൊളിക്കും. എനിക്ക് അമ്മയും സ്‌നേഹയുമല്ല പ്രശ്‌നം. തന്തപ്പടി വന്നാല്‍ തീര്‍ന്ന്,’ എന്നാണ് സായ് കൃഷ്ണ തലയില്‍ കൈവച്ചു കൊണ്ട് പറയുന്നത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top