ബിഗ് ബോസ് മലയാളം 6 ഇന്ന് മുതൽ; ഇത്തവണ കളി മാറ്റിപ്പിടിക്കും; ഗ്രാന്‍ഡ് ലോഞ്ച് ഇന്ന് രാത്രി 7 മണിക്ക്

ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ഗ്രാന്‍ഡ് ലോഞ്ചിന് ഇനി മണിക്കൂറുകള്‍ മാത്രം. മോഹന്‍ലാല്‍ അവതാരകനായ ഷോയിലേക്ക് ആരൊക്കെ എത്തും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പല പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അന്തിമ പട്ടിക അറിയാന്‍ ഇന്ന് രാത്രി എഴുമണി വരെ കാത്തിരിക്കേണ്ടി വരും. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്, ട്രാവലര്‍ നിഷാന എന്നിവരാണ് ഈ സീസണിലെ കോമണര്‍ മത്സരാര്‍ത്ഥികള്‍.

ഇന്ന് രാത്രി 7 മണിക്ക് ഏഷ്യാനെറ്റില്‍ ഗ്രാന്‍ഡ് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയും പ്രേക്ഷകര്‍ക്ക് പരിപാടി കാണാം. കഴിഞ്ഞ അഞ്ചു സീസണുകളിലെന്നപോല്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും ഇക്കുറിയും അവതാരകന്‍. നാളെ മുതല്‍ 24 മണിക്കൂര്‍ ലൈവ് ആയി പരിപാടി കാണാം.

തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഷ്യാനെറ്റില്‍ രാത്രി 9.30ക്കും ശനി ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് പ്രേക്ഷകര്‍ക്ക് ബിഗ് ബോസ് സീസണ്‍ 6 കാണാന്‍ സാധിക്കുന്നത്. ‘ഒന്നു മാറ്റിപ്പിടിച്ചാലോ’ എന്നതാണ് സീസണ്‍ 6ന്റെ ടാഗ്ലൈന്‍.

കഴിഞ്ഞ അഞ്ച് സീസണുകളും വാശിയേറിയ പോരാട്ടമാണ് പ്രേക്ഷകര്‍ കണ്ടത്. 2018ല്‍ ആയിരുന്നു ആദ്യ സീസണ്‍. ഒന്നാം സീസണിലെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ സ്വന്തമാക്കിയത് സാബുമോന്‍ ആയിരുന്നു. പേളി മാണി റണ്ണറപ്പ് ആയി. കൊറോണ കാരണം രണ്ടാം സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാം സീസണില്‍ മണിക്കുട്ടന്‍, നാലാം സീസണില്‍ ദില്‍ഷ പ്രസന്നന്‍, അഞ്ചാം സീസണില്‍ അഖില്‍ മാരാര്‍ എന്നിവരാണ് വിജയികളായത്. മൂന്നാം സീസണില്‍ ഒന്നാം സമ്മാനം 75 ലക്ഷം രൂപയായിരുന്നെങ്കില്‍ നാലും അഞ്ചും സീസണുകളില്‍ ഇത് 50 ലക്ഷമായി കുറഞ്ഞു. ഇത്തവണ വിജയിയെ കാത്തിരിക്കുന്ന സമ്മാനം എന്താണെന്ന് ഗ്രാന്‍ഡ് ലോഞ്ച് എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും. കഴിഞ്ഞ സീസണുകളില്‍ 100 ദിവസമായിരുന്നു മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീടിനുള്ളില്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഇക്കുറി അത് 105 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top