‘പ്രണയമൊന്നമല്ല ചേട്ടാ… ഇപ്പോള്‍ ഒന്നും പറയാനുള്ള മാനസികാവസ്ഥയല്ല’; ബിഗ് ബോസില്‍ നിന്നും ഔട്ടായി നാട്ടിലെത്തിയ ഗബ്രി
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട കോമ്പോ ആയിരുന്നു ജാസ്മിന്‍-ഗബ്രി കൂട്ടുകെട്ട്. ജബ്രി എന്നൊരു ഇരട്ടപ്പേരും ഇരുവര്‍ക്കും പ്രേക്ഷകര്‍ നല്‍കിയിരുന്നു. ഇവര്‍ തമ്മില്‍ സൗഹൃദമാണെന്നും പ്രണയമാണെന്നും അതല്ല, കാണിക്കുന്നതൊക്കെ സ്ട്രാറ്റജിയാണെന്നും പലരും പറഞ്ഞെങ്കിലും ബിഗ് ബോസ് യാത്ര അവസാനിപ്പിച്ച് നാട്ടിലെത്തിയ ഗബ്രി പറയുന്നു, തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്ന്. ജാസ്മിനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ഗബ്രിയുടെ മറുപടി. ഷോയില്‍ നടന്നത് ഒത്തുകളിയായിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഗബ്രിയുടെ മറുപടി.
‘പ്രണയമൊന്നുമില്ല ചേട്ടാ. അതേക്കുറിച്ചൊന്നും പറയാറായിട്ടില്ല. ഇപ്പോള്‍ അതൊന്നും പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍. പിന്നീട് എല്ലാം വിശദമായി സംസാരിക്കാം,’ ഗബ്രി പറഞ്ഞു.
പുറത്തായതില്‍ തനിക്ക് വിഷമമുണ്ടെന്നും എന്നാല്‍ എവിക്ഷന്‍ അന്യായമായി തോന്നിയില്ലെന്നും ഗബ്രി പറഞ്ഞു. പ്രേക്ഷകരുടെ വിധി സ്വീകരിക്കുന്നു. പവര്‍ ടീമില്‍ നിന്നും പുറത്തിറങ്ങിയപ്പോഴും ഔട്ട് ആകില്ലെന്ന് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അത് തിരിച്ചടിയായെന്ന് തോന്നുന്നെന്നും ഗബ്രി കൂട്ടിച്ചേര്‍ത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here