ജിന്റോയെ ഇനി ‘മണ്ടന്‍’ എന്ന് വിളിക്കരുത്; ഗബ്രിക്ക് ബിഗ് ബോസിന്റെ താക്കീത്; കയ്യാങ്കളിയും ചീത്തവിളിയുമായി ബിഗ് ബോസ് ഹൗസ്
ജിന്റോയെ അനാവശ്യമായി പ്രകോപിപ്പിക്കുക എന്നതൊരു ടാസ്‌ക് ആയി എടുത്തിരിക്കുകയാണ് ഗബ്രി. ഇടക്കിടെ ജിന്റോടെ ഗബ്രി മണ്ടന്‍ എന്നു വിളിക്കാറുണ്ട്. ഇതിന്റെ പേരില്‍ ബിഗ് ബോസ് ഗബ്രിയെ താക്കീത് ചെയ്തിരിക്കുകയാണിപ്പോള്‍. ജിന്റോ സ്വീകരണമുറിയില്‍ നിലം വൃത്തിയാക്കുന്നതിനിടെ അനാവശ്യമായി പുറകെ നടന്ന് വഴക്കുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഗബ്രി. ജിന്റോയെ മോശം പേരുകള്‍ വിളിക്കുന്നത് ഗബ്രി സ്ഥിരമാക്കിയിട്ടുണ്ട്.
മത്സരാര്‍ത്ഥികളായ അന്‍സിബ, ഋഷി, ജാന്‍മോണി എന്നിവര്‍ ഗബ്രിയും ജിന്റോയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും കാണാം. വഴക്കുകള്‍ ഒരു അകലം പാലിച്ചു വേണമെന്നും അത് ശാരീരികാതിക്രമത്തിലേക്ക് കടക്കരുതെന്നും ഋഷി ഗബ്രിയോടും ജിന്റോയോടും പറഞ്ഞു. ഗബ്രി ജിന്റോയെ അനാവശ്യമായി പ്രകോപിപ്പിക്കുകയാണെന്ന് അന്‍സിബ ആരോപിച്ചു. തര്‍ക്കം തുടരുന്നതിനിടെ ബിഗ് ബോസ് ഇടപെട്ടു. ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ നിര്‍ത്തണമെന്നു ഉത്തരവ് നല്‍കിയ ബിഗ് ബോസ് യാതൊരു കാര്യവുമില്ലാതെ മറ്റുള്ളവരെ പ്രകോപിപ്പിക്കരുതെന്നും അത് ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി.
ക്വാളിറ്റി ചെക്ക് ടാസ്‌ക്കിനിടെയും ഗബ്രി ജോസും ജിന്റോ ബോഡിക്രാഫ്റ്റും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ജിന്റോ പക്ഷപാതം കാണിക്കുന്നുവെന്ന് ഗബ്രി ആരോപിച്ചു. തുടര്‍ന്ന് ജിന്റോയെ ഗബ്രി ‘ചെറ്റ’ എന്ന് വിളിച്ചു. തന്നെ തെറിവിളിക്കരുതെന്നും അതെല്ലാം വീട്ടില്‍ പോയി അവിടെ ഇരിക്കുന്ന അച്ഛനെ വിളിച്ചോ എന്നും ജിന്റോ ഗബ്രിയോട് പറഞ്ഞു. കയ്യാങ്കളിവരെ എത്തുമായിരുന്ന തര്‍ക്കത്തില്‍ നിന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here